പുസ്തകം: ചതുരംഗം
രചയിതാവ് / എഡിറ്റർ : ആനന്ദ് നീലകണ്ഠൻ
പരിഭാഷകന്‍: സുരേഷ് എം ജി
വിഭാഗം: നോവൽ
ഭാഷ: മലയാളം
പ്രസാധകർ: ഡി സി ബുക്സ്
പേജ്: 318
വില: 380
പുസ്തക പരിചയം:
ശിവഗാമിയുടെ ഉദയം എന്ന ഒന്നാം ഭാഗത്തിന്റെ തുടർച്ചയാണ് ചതുരംഗം. ശിവഗാമിയുടെ അച്ഛൻ ദേവരായ എന്ന പ്രഗത്ഭനായ രാജ സേവകന്റെ ചിത്രവധം എങ്ങനെ ആയിരുന്നു എന്നും കുഞ്ഞു ശിവഗാമിയുടെ നഷ്ടം എത്ര വലുതായിരുന്നു എന്നും എന്തു കൊണ്ട് അവൾക്ക് മഹിഷ്മതി സാമ്രാജ്യത്തോട് ഇത്ര വെറുപ്പ് വന്നു എന്നുമെല്ലാം ഈ പുസ്തകം പറഞ്ഞു തരുന്നു.
പിതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുക എന്ന ഒറ്റ ലക്ഷ്യത്തോടെ കഴിയുകയാണ് ശിവഗാമി. ഭൂമിപതി സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടപ്പോൾ തന്റെ ലക്ഷ്യത്തോട് കൂടുതൽ അടുക്കുവാനുള്ള അവസരമാണതെന്ന് അവൾ മനസ്സിലാക്കുന്നു.
രാഷ്ട്രീയ തന്ത്രങ്ങളുടെ ചതുരംഗക്കളിയിൽ ശത്രുക്കളോട് എതിരിടുമ്പോൾ തടസ്സമായി ഒരു പ്രണയം അവളെ തേടിയെത്തുന്നു. തന്റെ ലക്ഷ്യത്തിനായി ആ പ്രണയ വാഗ്ദാനം അവൾ നിരസിയ്ക്കുന്നു.
ശക്തരായ നിരവധി കളിക്കാരുള്ള ചതുരംഗക്കളികൾ നിറഞ്ഞ ശിവഗാമിയുടെ വളർച്ചയും അതേ സമയം മഹിഷ്മതി സാമ്രാജ്യത്തിന്റെ ഉള്ളറകളും തുറന്നു കാട്ടുന്ന ബാഹുബലി സീരീസിലെ രണ്ടാമത്തെ പുസ്തകം ആണ് ചതുരംഗം
- ശ്രീ
0 comments:
Post a Comment