പുസ്തകം: ഇൻസിഷൻ
രചയിതാവ് / എഡിറ്റർ : മായാ കിരൺ
വിഭാഗം: ക്രൈം നോവൽ
ഭാഷ: മലയാളം
പ്രസാധകർ: മാതൃഭൂമി ബുക്സ്
പേജ്: 184
വില: 290
പുസ്തക പരിചയം:
ബ്രെയിൻ ഗെയിമിനും പ്ലാനറ്റ് 9 നും ശേഷം ഞാൻ വായിയ്ക്കുന്ന മായാ കിരൺ നോവലാണ് ഇൻസിഷൻ. ഒരു മെഡിക്കൽ ക്രൈം ത്രില്ലർ എന്ന് പൂർണ്ണമായും വിശേഷിപ്പിയ്ക്കാവുന്ന, മികച്ച വായനാനുഭവം സമ്മാനിയ്ക്കുന്ന ഒരു കുറ്റാന്വേഷണ നോവൽ തന്നെയാണ് ഇൻസിഷൻ.
സി എം സി ഹോസ്പിറ്റലാണ് പ്രധാന കഥാപശ്ചാത്തലമായി വരുന്നത്. പ്രശസ്തനായ കാർഡിയോളജിസ്റ്റ് പദ്മനാഭ കൈമൾ, മകൻ അർജുൻ പദ്മനാഭൻ എന്നിവരിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. ഒരു ദിവസം അവിചാരിതമായി അർജുന് ലഭിക്കുന്ന ഒരു പാർസലിൽ ആരുടെയോ ആന്തരികാവയവം കണ്ടെത്തുന്നിടത്ത് നിന്നാണ് കൊലപാതക പരമ്പരയുടെ തുടക്കം. അർജുന്റെ അച്ഛന്റെ സുഹൃത്ത് ഡോക്ടർ മനോജിന്റെതായിരുന്നു ആ ശരീരാവയവം എന്ന് മനസ്സിലാക്കുകയും, അതിനെ തുടർന്ന് അർജുന്റെ സഹപാഠി കൂടിയായ ആന്റി ക്രൈം ഡിപ്പാർട്ട്മെന്റ് ഓഫീസർ ശ്രീറാം ചന്ദ്രശേഖർ കേസന്വേഷണം ആരംഭിക്കുകയും ചെയ്യുന്നു.
ശ്രീറാമിനെ അസിസ്റ്റ് ചെയ്യാൻ മിലൻ ജലീലും, സുരേന്ദ്രനും ഉണ്ട്. ടോണി തരകൻ, നൈന,ഡോക്ടർ ഹിരണ്മയി അങ്ങനെ ഒട്ടേറെ കഥാപാത്രങ്ങൾ വായനക്കാരിൽ സംശയമുണർത്തി കടന്നു പോകുന്നു.
ആരാണാ സീരിയൽ കില്ലർ എന്നും എന്താണ് അയാളുടെ ലക്ഷ്യം എന്നും തുടർന്ന് ശ്രീറാം കണ്ടെത്തുന്നതാണ് കഥ. അപ്രതീക്ഷിതമായ ഒട്ടേറെ ട്വിസ്റ്റുകൾ വായനക്കാരെ കാത്തിരിയ്ക്കുന്നുണ്ട്.
ക്ലൈമാക്സ് എനിയ്ക്ക് എന്തോ കുറെയൊക്കെ ഊഹിയ്ക്കാൻ പറ്റി എന്നത് മാറ്റി നിർത്തിയാൽ മികച്ച ഒരു ക്രൈം ത്രില്ലർ എന്ന് തന്നെ പറയാം.
- ശ്രീ
0 comments:
Post a Comment