എന്റെ ആദ്യ നോവൽ, 'മാംഗോ ലീഫിലെ കൊലപാതകം' എന്ന ക്രൈം ത്രില്ലർ നിലവിൽ അവസാന ഘട്ട മിനുക്കുപണികളിലേയ്ക്കെത്തിയിരിയ്ക്കുകയാണ്. പുസ്തകം ഉടൻ തന്നെ പ്രകാശിതമാകും.
വയനാട്ടിലെ ചെമ്പൻ ഹിൽസിന്റെ പശ്ചാത്തലത്തിൽ, ഒരു മഴയുള്ള രാത്രിയിൽ 'മാംഗോ ലീഫ്' ഗസ്റ്റ് ഹൗസിൽ നടക്കുന്ന ദുരൂഹതകളും അതിനു പിന്നിലെ ഞെട്ടിക്കുന്ന സത്യങ്ങളുമാണ് ഈ നോവലിന്റെ ഇതിവൃത്തം.
ഈ യാത്രയിൽ എന്നെ പിന്തുണച്ച പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി. നിങ്ങളുടെ സ്നേഹവും പ്രോത്സാഹനവുമാണ് ഈ സ്വപ്നം സാക്ഷാത്കരിക്കാൻ എനിക്ക് കരുത്തായത്.
പുസ്തകം : മാംഗോലീഫിലെ കൊലപാതകം
പ്രസാധകർ: മാൻകൈൻഡ് ലിറ്ററേച്ചർ
മുഖവില: ₹360
പുസ്തകത്തിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു.
ഇതൊരു കൊലപാതകത്തിന്റെ കഥ മാത്രമല്ല.
ഇത്, ഒളിപ്പിച്ചുവെച്ച നീതിക്ക് വേണ്ടി നടക്കുന്ന ഒരു ഭീകരമായ മാനസിക പോരാട്ടമാണ്.
വരൂ, കോരിച്ചൊരിയുന്ന മഴയുള്ള രാത്രിയിൽ നമുക്കൊരു യാത്ര പോകാം... വയനാട്ടിലെ ചെമ്പൻ ഹിൽസിലെ മാംഗോലീഫ് ഗസ്റ്റ് ഹൌസിലേയ്ക്ക്….
"കാലം സത്യത്തെ മറക്കുന്നില്ല;
അത് വിധിയെ നീട്ടിവക്കുന്നു എന്ന് മാത്രം!"

0 comments:
Post a Comment