പുസ്തകം: മഹിഷ്മതിയുടെ റാണി
രചയിതാവ് / എഡിറ്റർ : ആനന്ദ് നീലകണ്ഠൻ
പരിഭാഷകന്‍: സുരേഷ് എം ജി
വിഭാഗം: നോവൽ
ഭാഷ: മലയാളം
പ്രസാധകർ: ഡി സി ബുക്സ്
പേജ്: 496
വില: 550
പുസ്തക പരിചയം:
ശിവഗാമിയുടെ ഉദയത്തിനും ചതുരംഗത്തിനും ശേഷമുള്ള മൂന്നാമത്തെയും അവസാനത്തെയും പുസ്തകമാണ് ഇത്. മഹിഷ്മതി വലിയൊരു അപകടത്തിലാണ്. ശത്രുക്കളെല്ലാം ഒരുമിച്ച് രാജ്യത്തിനെതിരേ ആക്രമണം അഴിച്ചു വിടുമ്പോൾ മഹാരാജാവ് സോമദേവ ചതിയിൽ പെട്ട് പരാജയപ്പെടുമ്പോൾ... ബിജ്ജാല ദേവ സ്വാർത്ഥ താല്പര്യങ്ങൾക്കായി ചതിയ്ക്കുമ്പോൾ... മഹാദേവ പോലും രാജധർമ്മത്തെക്കാൾ സത്യവും നീതിയും പിന്തുടരുമ്പോൾ മുഴുവൻ ഉത്തരവാദിത്വങ്ങളും ശിവകാമിയിൽ നിക്ഷിപ്തമാകുന്നു. അങ്ങനെ ഒരു സാഹചര്യത്തിൽ പ്രതികാരത്തെക്കാൾ വലുത് പ്രതിരോധമാണെന്ന് ശിവഗാമി തിരിച്ചറിയുന്നു.
എന്നെന്നും വിശ്വസ്തനും വീര പരാക്രമിയുമായ കട്ടപ്പ, ശിവഗാമിയ്ക്ക് വേണ്ടി എന്തിനും തയ്യാറായ ഗുണ്ടു രാമു എന്നിവർക്കും കടൽക്കൊള്ളക്കാരനെങ്കിലും ഒട്ടേറെ കഴിവുകളുള്ള ജീമോതയുടെയും ഒപ്പം നേരിന്റെയും നന്മയുടെയും മുഖമായ വിക്രമ ദേവ മഹാദേവയും ശിവകാമിയോട് കൂടി അണി ചേരുമ്പോൾ ആവേശഭരിതമായ പോരിനാണ് മഹിഷ്മതി സാക്ഷിയാകുന്നത്. ഗൗരീ പർവ്വതത്തിലും ആഴക്കടലിലും കൊട്ടാരത്തിലുമെല്ലാമായി നടക്കുന്ന ഗംഭീരമായ യുദ്ധ വിവരണങ്ങളാൽ സമ്പന്നമാണ് ഈ മൂന്നാം ഭാഗം. ഗരുഡ പക്ഷികളുടെ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമെല്ലാം വായനക്കാരെ മുൾമുനയിൽ നിർത്തുമെന്ന് തീർച്ച. മഹിഷ്മതി സാമ്രാജ്യത്തെ വിറപ്പിച്ച വിസ്മയ ഭരിതമായ, കേട്ടു കേൾവി പോലും ഇല്ലാത്ത അനേകം യുദ്ധങ്ങളുടെയും തന്ത്രങ്ങളുടെയും കഥ പറയുന്ന ബാഹുബലി സീരീസിലെ മൂന്നാമത്തെയും അവസാനത്തെ പുസ്തകം ആണ് മഹിഷ്മതിയുടെ റാണി.
ഈ പുസ്തകത്തിന്റെ അവസാനത്തിൽ നിന്നാണ് ബാഹുബലി എന്ന ബ്രഹ്മാണ്ഠ ചലച്ചിത്രം ആരംഭിയ്ക്കുന്നത് തന്നെ.
ബാഹുബലി എന്ന ചിത്രത്തെ ഇഷ്ടപ്പെടുന്നവർ തീർച്ചയായും വായിച്ചിരിയ്ക്കേണ്ടവയാണ് ഈ മൂന്നു പുസ്തകങ്ങളും.
- ശ്രീ
0 comments:
Post a Comment