Sunday, September 30, 2007

ഐന്‍‌സ്റ്റീന്‍‌ ചോദിച്ച ചോദ്യം

ലോകത്ത് വെറും 2% പേര്‍‌ക്കു മാത്രം കഴിയുന്നതെന്ന് പ്രശസ്ത ശാസ്ത്രജ്ഞന്‍‌ ആല്‍‌ബര്‍‌ട്ട് ഐന്‍‌സ്റ്റീന്‍‌ പ്രവചിച്ച ഒരു ചോദ്യമാണ് ഇത്. ഇതിന്റെ ശരി ഉത്തരം 20 മിനുട്ടിനുള്ളില്‍‌ കണ്ടെത്താന്‍‌ കഴിവുള്ളവര്‍‌ ലോകത്ത് 2% ത്തിലും താഴെയേ ഉണ്ടാകൂ എന്നാണ് അദ്ദേഹം പറഞ്ഞത് ഒന്നു ശ്രമിച്ചു നോക്കൂ നിങ്ങള്‍‌ ആ കൂട്ടത്തില്‍‌ വരുന്നുണ്ടോ എന്ന്?
ഈ ചോദ്യത്തില്‍‌ യാതൊരു വിധ കൌശലങ്ങളും സൂത്രപ്പണികളുമില്ല. സാമാന്യബുദ്ധിയും യുക്തിയും മാത്രം ഉപയോഗിച്ചു കണ്ടു പിടിക്കാവുന്ന കാര്യങ്ങളേയുള്ളൂ പക്ഷേ,കുറച്ചു ശ്രദ്ധയോടെ ചെയ്യണം എന്നു മാത്രം!
ഒന്നു ശ്രമിച്ചു നോക്കൂ
നിങ്ങളുടെ സമയം ഇപ്പോള്‍‌ മുതല്‍‌ ആരംഭിക്കുന്നു(20 മിനുട്ട്)
1. ഒരു തെരുവില്‍‌ അഞ്ചു വീടുകള്‍‌ ഉണ്ട്. അഞ്ചും വ്യത്യസ്തമായ അഞ്ചു നിറങ്ങളില്‍‌ ചായമടിച്ചിട്ടുള്ളതാണ്.
2. ഓരോ വീട്ടിലും താമസിക്കുന്നത് ഓരോ രാജ്യക്കാരാണ്.
3. ഇവര്‍‌ ഓരോരുത്തരുടെയും അഭിരുചികളും വ്യത്യസ്തമാണ്. ഓരോരുത്തരും വ്യത്യസ്തങ്ങളായ പാനീയങ്ങള്‍‌ ആണ് ഇഷ്ടപ്പെടുന്നത്, വ്യത്യസ്തങ്ങളായ ജീവികളെയാണ് വളര്‍‌ത്തുന്നത്, വ്യത്യസ്തങ്ങളായ സിഗരറ്റ് ആണ് വലിക്കാന്‍‌ ഇഷ്ടപ്പെടുന്നത്.
താഴെ കുറച്ചു സൂചനകള്‍‌ കൊടുത്തിട്ടുണ്ട് അത് ശ്രദ്ധാപൂര്‍‌വ്വം വായിച്ചു നോക്കി, ഈ അഞ്ചു പേരില്‍‌ ആരാണ്‍ മീന്‍‌ വളര്‍‌ത്തുന്നത് എന്നു പറയാമോ?
സൂചനകള്‍‌ :-
1. ബ്രിട്ടീഷുകാരന്‍‌ താമസിക്കുന്നത് ചുവന്ന നിറമുള്ള വീട്ടിലാണ്.
2. സ്വീഡന്‍‌ കാരനാണ് നായയെ വളര്‍‌ത്തുന്നത്.
३. ഡാനിഷുകാരന് ഇഷ്ടം ചായ കുടിക്കുന്നതാണ്.
4. പച്ച ചായമടിച്ചിരിക്കുന്ന വീട്, വെളുത്ത ചായമടിച്ച വീടിന് തൊട്ട് ഇടത്തു വശത്താണ്.
5. പച്ച ചായമടിച്ച വീട്ടിലെ താമസക്കാരന് ഇഷ്ടപ്പെടുന്നത് കോഫി ആണ്.
6. ‘പാള്‍‌മാള്‍‌‘ സിഗരറ്റ് വലിക്കുന്ന ആള്‍‌ക്കിഷ്ടം കിളികളെയാണ്.
7. മഞ്ഞച്ചായമടിച്ച വീട്ടില്‍‌ താമസിക്കുന്നയാള്‍‌ ‘ഡണ്‍‌ഹില്‍‌‘ മാത്രമേ വലിക്കൂ.
8. നടുവിലത്തെ വീട്ടിലെ താമസക്കാരനു പാല്‍‌ ആണ് പ്രിയം.
9. ഒന്നാമത്തെ വീട്ടിലെ താമസക്കാരന്‍‌ നൈജീരിയക്കാരനാണ്.
10. ‘ബ്ലെന്‍‌ഡ്സ്” വലിക്കാനിഷ്ടപ്പെടുന്നയാള്‍‌ താമസിക്കുന്നത്, പൂച്ചകളെ വളര്‍‌ത്തുന്ന താമസക്കാരന്റെ തൊട്ടടുത്ത വീട്ടിലാണ്.
11. കുതിരകളെ ഇഷ്ടപ്പെടുന്നയാളാണ് ‘ഡണ്‍‌ഹില്‍‌‘ വലിക്കുന്നയാളുടെ തൊട്ടപ്പുറത്തെ വീട്ടില്‍‌ താമസിക്കുന്നത്.
12. ‘ബ്ലൂ മാസ്റ്റര്‍‌‘ സിഗരറ്റ് വലിക്കുന്നയാള്‍‌ ‘ബീയര്‍‌‘ ആണ് കുടിക്കുന്നത്.
13. ജര്‍‌മന്‍‌ കാരന്‍‌ വലിക്കുന്നത് ‘പ്രിന്‍‌സ്” ആണ്.
14. നീലച്ചായമടിച്ച വീടിനു തൊട്ടപ്പുറത്താണ് നൈജീരിയക്കാരന്റെ താമസം
15. ‘ബ്ലെന്‍‌ഡ്സ്’ വലിക്കാനിഷ്ടപ്പെടുന്നയാളുടെ അയല്‍‌ക്കാരന്റെ ഇഷ്ടപാനീയം പച്ചവെള്ളമാണ്.
.
ഇനി പറയൂ ഇതിലാരായിരിക്കും മീന്‍‌ വളര്‍‌ത്താന്‍‌ ഇഷ്ടപ്പെടുന്നയാള്‍‌???
(സമയം 20 മിനുട്ട് കഴിഞ്ഞോ? എന്നാലും സാരമില്ല. ഉത്തരം കിട്ടുന്നുണ്ടോ എന്നെങ്കിലും നോക്കൂ)
ആല്‍‌ബര്‍‌ട്ട് ഐന്‍‌സ്റ്റീന്‍‌ പത്തൊമ്പതാം നൂറ്റാണ്ടില്‍‌ ചോദിച്ച ഒരു ചോദ്യമാണ് ഇത്. ലോകത്ത് ആകെയുള്ള ജന സംഖ്യയുടെ 98% ആളുകള്‍‌ക്കും പറഞ്ഞ സമയത്തിനുള്ളില്‍‌ ഇതിന് ഉത്തരം കണ്ടെത്താന്‍‌ ഇന്നും കഴിയുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
ഇവിടെ മറ്റാരും നിങ്ങളെ പരിശോധിക്കാനില്ല. എങ്കിലും നിങ്ങള്‍‌ സ്വയം ശ്രമിച്ചു നോക്കൂ എന്നിട്ട് ഉത്തരം കിട്ടുന്നെങ്കില്‍‌ എങ്ങനെ? വെറുതെ ഒരു ഊഹം ചിലപ്പോള്‍‌ ശരിയായേക്കാം പക്ഷേ, യുക്തിപൂര്‍‌വ്വം ഉത്തരത്തിലെത്താന്‍‌ ശ്രമിക്കൂ കഴിയാതിരിക്കില്ല.( കുറെ പേരെങ്കിലും ഒരു പക്ഷേ, ഇതിനോടകം തന്നെ ഈ ചോദ്യം കേട്ടിട്ടുണ്ടാകും)