Friday, November 5, 2021

റോസാപ്പൂവിന്റെ പേര്


പുസ്തകം   : റോസാപ്പൂവിന്റെ പേര്

രചന            : ഉംബെർത്തൊ എക്കോ 

പ്രസാധകർ : ഡി സി ബുക്ക്സ്

പേജ്             : 662

വില               : 699


1327 ൽ വടക്കൻ ഇറ്റലിയിൽ സ്ഥിതി ചെയ്യുന്ന ഒരു ബെനഡിക്റ്റൈൻ മഠത്തിൽ നടക്കുന്ന കൊലപാതക പരമ്പരകളെ അടിസ്ഥാനമാക്കുന്ന ഒരു ചരിത്ര നിഗൂഢ നോവലാണ് റോസാപ്പൂവിന്റെ പേര്.

  7 ദിവസങ്ങളിലെ സംഭവ പരമ്പരകളെ 7 അധ്യായങ്ങളിലായി കഥ വികസിക്കുന്നു.

 ബാസ്കെർവില്ലിലെ വില്യമും മെൽക്കിന്റെ അഡ്‌സോയും നടത്തുന്ന അന്വേഷണത്തിന്റെ വിവരണം കൂടി ആണ് നോവൽ നമുക്ക് തരുന്നത്. 

1327 ലെ ഒരു ശൈത്യകാലത്ത് ഫ്രാൻസിസ്കൻ ആയ  വില്യമും ശിഷ്യൻ   അഡ്സോയും ജോൺ പന്ത്രണ്ടാമൻ മാർപ്പാപ്പയുടെ സന്യാസിമാരുമായും പ്രതിനിധികളുമായും ഒരു കൂടിക്കാഴ്ച നടത്തുന്നതിനായി    ഒരു ബെനഡിക്റ്റൈൻ മഠത്തിൽ എത്തുകയാണ്. അവിടെയെത്തിയപ്പോൾ യാദൃശ്ചികമായി ചിത്രകാരനായ അദെൽമോയുടെ അപ്രതീക്ഷിത മരണം അവരുടെ ലക്ഷ്യത്തെയും വ്യതിചലിപ്പിയ്ക്കുന്നു. മഠാധിപൻ ആബോയുടെ അപേക്ഷ പ്രകാരം ആ മരണത്തിനു പുറകിലെ സത്യം കണ്ടെത്താൻ അവർ നിയോഗിയ്ക്കപ്പെടുന്നു. എന്നാൽ ഒന്നിന് പുറകെ ഒന്നായി ദുരൂഹ മരണങ്ങൾ ആണ് അവരെ കാത്തിരുന്നത്. അതും ഒരു വിശുദ്ധ കാഹളത്തിൽ പറയുന്ന ക്രമത്തിൽ അതിലെ സൂചനകൾ തരുന്ന സ്ഥലങ്ങളിൽ ആണ് ഓരോ തുടർ മരണങ്ങൾ സംഭവിയ്ക്കുന്നത്. മരണങ്ങളിലെ പ്രത്യേകതകൾ... നടന്ന സ്ഥലം, രീതി, മരണപ്പെടുന്നവരുടെ വിരലിലും നാവിലും കാണുന്ന കറുത്ത പാടുകൾ എന്നിവയെല്ലാം ദുരൂഹതകൾ വർദ്ധപ്പിയ്ക്കുന്നു.

ഈ മരണങ്ങൾക്ക് പുറകിലെ രഹസ്യവും ആ നിഗൂഢ ഗ്രന്ഥാലയത്തിന്റെ പ്രത്യേകതകളും അനാവരണം ചെയ്യപ്പെടുകയാണ് തുടർന്നുള്ള ഏഴ് ദിവസങ്ങളിലൂടെ...മരണങ്ങളിൽ ഗ്രന്ഥാലയത്തിലെ രഹസ്യങ്ങൾക്ക് ഉള്ള പങ്ക്  ഇഴ പിരിച്ച് വില്യം സത്യത്തിലെയ്ക്ക് അടുക്കുന്നു. 

ഒട്ടും ലളിതമായ രചനാശൈലിയിൽ അല്ല പുസ്തകത്തിന്റെ ഘടന എന്നത് വായനാസുഖം നന്നേ കുറയ്ക്കുന്നുണ്ട്. അതോടൊപ്പം അന്യഭാഷാ വാചകങ്ങങ്ങൾ ഒരുപാട് തിരുകി കയറ്റിയത് പലപ്പോഴും അരോചകമായി തോന്നി.


- ശ്രീ

4 comments:

  1. ശ്രീനാഥ്‌ | അഹം said...

    എന്റെ ശ്രീ ശോബിനെ(അത് തന്നെയല്ലേ പേര്?), നമ്മുടെ ആ പഴയ ഭൂലോകം ഒന്നൊരു ശവപ്പറമ്പായി മാറിയിട്ടും, ഇവിടെയിപ്പോഴും എന്തെങ്കിലും കുറിച്ചിടാൻ തോന്നുന്ന ആ വികാരം!

    എന്നെ ഒർമ്മ കാണുമോ എന്നറിയില്ല. എന്നാലും ഇരിക്കട്ടെ എന്റെ വക ഒരു ഒരു ഹായ്!

  2. Muralee Mukundan , ബിലാത്തിപട്ടണം said...

    വായനാസുഖം അത്രയില്ലെങ്കിലും അപസർപ്പക കഥയാണല്ലൊ

  3. ശ്രീ said...

    ഹായ് ശ്രീനാഥ്...

    ഓർമ്മയുണ്ട് ട്ടോ 😄

    പിന്നെ, പണ്ടു എഴുതിയതും ഇപ്പോ എഴുതുന്നതും സ്വന്തം സംതൃപ്തിയ്ക്ക് ആണല്ലോ

  4. ശ്രീ said...

    അതെ, മുരളി മാഷേ