Monday, August 2, 2021

ബിപിസി - കലാലയ സ്മരണകള്‍

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍‌പ്... അതായത് 1999 ആഗസ്ത് 2. അന്നായിരുന്നു പിറവത്തെ ബിപിസി എന്ന കലാലയത്തില്‍ ഞങ്ങളുടെ ബാച്ചിന്റെ ആദ്യ അദ്ധ്യയന ദിവസം തുടങ്ങിയത്. ആ കലാലയത്തിലെ മൂന്നു വര്‍ഷത്തെ പഠനകാലം! അതൊരു അനുഭവമായിരുന്നു. ജീവിതത്തില്‍ ഏറ്റവുമധികം ആസ്വദിച്ച കാലമായിരുന്നു അത്. പലരും പറഞ്ഞു കേട്ടറിവു മാത്രമായിരുന്ന കോളേജ് ലൈഫ് ശരിയ്ക്ക് ആഘോഷിച്ചത് അവിടെ വച്ചായിരുന്നു.

ഇന്ന് പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം ഉപരിപഠനവും ജോലിത്തിരക്കുകളുമായി എല്ലാവരും പലയിടങ്ങളിലാണ്. ഭൂരിഭാഗം പേരും കുടുംബസ്ഥരായിക്കഴിഞ്ഞു. നാട്ടില്‍ ഉള്ളവര്‍ തന്നെ ചുരുക്കം. ഇടയ്ക്ക് വല്ലപ്പോഴുമെല്ലാം സുഹൃദ് സംഗമങ്ങള്‍ സംഘടിപ്പിയ്ക്കണം എന്ന് ഞാന്‍ കരുതാറുണ്ട്. എല്ലാവര്‍ക്കും ആഗ്രഹവുമുണ്ട്. പക്ഷേ, എല്ലാവരേയും ഇതു വരെ ഒരുമിച്ച് കിട്ടിയിട്ടില്ല. കുറേ പേരെ ഇപ്പോഴും തിരഞ്ഞു കൊണ്ടിരിയ്ക്കുന്നു. എങ്കിലും എന്നെങ്കിലും ഒരിയ്ക്കല്‍ വീണ്ടും ഞങ്ങള്‍ ഒന്നിച്ചു കൂടും... ഞങ്ങളുടെ പഴയ ബിപിസിയുടെ മുറ്റത്ത്...
ഒരിയ്ക്കല്‍ കൂടി ഞങ്ങളുടെ ബാച്ചിന്റെ ആദ്യ അദ്ധ്യയന ദിവസത്തെ സ്മരിച്ചു കൊണ്ട്... ഒരുപാട് സൌഹൃദങ്ങള്‍ തന്ന പിറവം കന്നീറ്റുമലയിലുള്ള ആ കൊച്ചു കലാലയത്തെ സ്മരിച്ചു കൊണ്ട്... ഈ പോസ്റ്റ് ഞങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകര്‍ക്കും അന്നത്തെ എല്ലാ സഹപാഠികള്‍ക്കുമായി സമര്‍പ്പിയ്ക്കുന്നു.
കാലമിന്നിന്‍ വിണ്ണിലാകെ കാര്‍ നിറയ്ക്കുന്നൂ
ഓര്‍മ്മപ്പൂക്കളെന്നെ പൂമഴയാല്‍ കുളിരു കോരുന്നൂ
കുന്നുകേറും സ്മരണയെന്നില്‍ വീണ്ടുമെത്തുന്നൂ
കന്നീറ്റുമലയില്‍* കാലമിന്നും പൂ വിരിയ്ക്കുന്നൂ...

ഒച്ച വച്ചു നടന്ന നാളിന്‍ താളമുണരുന്നൂ, മച്ചിന്‍
മേലെ നിന്നും മറവി തന്‍ മാറാല നീങ്ങുന്നൂ
കൂട്ടരൊത്തൊരുമിച്ചു വാഴും കാലമിന്നോര്‍ക്കേ, കാറ്റിന്‍
കൈകള്‍ വന്നെന്‍ കാതിലേതോ പാട്ടു മൂളുന്നൂ...

ദൂരെയെങ്ങോ തപ്പുകൊട്ടിന്‍ മേളമുയരുന്നൂ, വീണ്ടും
കോടമഞ്ഞില്‍ രാവിലെങ്ങും കുളിരു മൂടുന്നൂ
ചേര്‍ന്നു പാടിയ നാടന്‍ പാട്ടിന്‍ ഈണമുയരുന്നൂ, എന്നോ
പെയ്തു തോര്‍ന്നൊരു കാലമെന്നില്‍ നോവുണര്‍ത്തുന്നൂ...

ദൂരെയിങ്ങീ നാട്ടില്‍ ഞാനിന്നേകനാകുന്നൂ
വീണ്ടുമിനിയൊരു സംഗമത്തെ കാത്തിരിയ്ക്കുന്നൂ
ഇന്നുമെന്നില്‍ സൌഹൃദത്തിന്‍ കാറ്റു വീശുന്നൂ
ആ കാറ്റിലെന്നുടെ കണ്ണു നീരിന്നാവിയാകുന്നൂ...

* കന്നീറ്റുമല - പിറവം അപ്പോളോ ജംഗ്‌ഷനിലെ കന്നീറ്റു മല എന്നറിയപ്പെടുന്ന കുന്നിലാണ് പിറവം ബിപിസി കോളേജ് സ്ഥിതി ചെയ്യുന്നത്.

145 comments:

 1. Unknown said...

  ഓർമകളോടിക്കളിക്കുവാറുണ്ട് കലാലയമുറ്റത്തെ മരങ്ങളുടെ ചുവട്ടിൽ ല്ലേ :)

 2. പാവത്താൻ said...

  ആദ്യ കമന്റ് എന്റെ വക. പിന്നെ ഒരു സ്മൈലിയും:-)
  പോയി ; ആ കാല്‍‌വിന്‍........
  സുഖമുള്ള ഓര്‍മ്മകള്‍....

 3. പാവത്താൻ said...

  ഇപ്പോഴും ചങ്ങനാശ്ശേരി വഴി യാത്ര ചെയ്യുമ്പോള്‍ എസ് ബി കൊളജിന്റെ മുറ്റത്ത് ഞാന്‍ നട്ട മഞ്ഞ മന്ദാരം കണ്ട് സന്തോഷിക്കാറുണ്ട്...

 4. Ezhuthukari said...

  തേങ്ങ ഉടക്കാന്‍ ചാന്‍സ് കിട്ടിയല്ലോ എന്നു കരുതി. എന്തായാലും കൊണ്ടുവന്നതല്ലേ, ഉടക്കുന്നു.

  ശ്രീ, മനസ്സിനു സുഖം പകരുന്ന, സന്തോഷം തരുന്ന ഓര്‍മ്മകള്‍. ആ മരങ്ങള്‍ ,എല്ലാ കാലത്തും അഭിമാനത്തോടെ ഓര്‍ക്കാമല്ലോ, ഇതു ഞങ്ങള്‍ വച്ചതാണെന്നു്.

  ഞായറാഴ്ച കാലത്തു് ആദ്യം വായിച്ചതാണിതു്. മനസ്സിനൊരു സുഖം തോന്നി.

 5. Typist | എഴുത്തുകാരി said...

  ശ്രീ, മുകളിലെ എഴുത്തുകാരി ഞാന്‍ തന്നെയാട്ടോ.

 6. വശംവദൻ said...

  സുഖമുള്ള ഓര്‍മ്മകള്‍ തന്നെ!
  ആശംസകൾ

 7. കണ്ണനുണ്ണി said...

  ശ്രീ....ഈ പോസ്റ്റ്‌ എന്നെയും എന്‍റെ ക്യാമ്പസ്‌ ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് പോവുന്നു.
  നാല് വര്‍ഷമായി ക്യാമ്പസ്‌ വിട്ടിട്ടു .....ഇപ്പോഴും റബ്ബര്‍ മരങ്ങള്‍ തിങ്ങി നിറഞ്ഞ എന്‍റെ ക്യാമ്പസ്‌ മനസ്സില്‍ ഒരു പച്ചപ്പ്‌ പോലെ നില്‍ക്കുന്നു

 8. Jenshia said...

  സ്വച്ഛമായ ഒരു ഗ്രാമം. ശബ്ദങ്ങളോ ബഹളങ്ങളോ ഇല്ലാത്ത ചുറ്റുപാടുകള്‍. ചെറിയ ഒരു കുന്ന്. അതിന്റെ ഒത്ത മുകളില്‍ ഒറ്റയ്ക്ക് ഒരു കോളേജ്.ചെറുപ്പക്കാരായ, ചുറുചുറുക്കുള്ള അദ്ധ്യാപകര്‍.ക്ലാസ്സെടുക്കുന്ന സമയങ്ങളില്‍ മാത്രം അദ്ധ്യാപകര്‍, അല്ലാത്തപ്പോള്‍ അടുത്ത സുഹൃത്തുക്കള്‍....

  ഇതു പോലെ തന്നാണ് palakkad,vadakkencherry-il ഉള്ള ഞങ്ങളുടെ സ്വന്തം IHRD-യും ...ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു പിടി ഓര്‍മകളെയും സുഹൃത്തുക്കളെയും തന്ന college life...really missing them on this special occasion...HAPPY FRIENDSHIP DAY TO ALL...

 9. Jenshia said...

  nw a small request..

  would u [or anyone...] plz tell ,how do i add my blog to aggregator blog..?

 10. പ്രയാണ്‍ said...

  ശ്രീയുടെ മനസ്സിന്റെ സന്തോഷം ഈ വായനയിലൂടെ ഞാനുമറിഞ്ഞു.....

 11. കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

  Nostalgic one..
  ആശംസകള്‍ ശ്രീ..

 12. ... said...

  ശരിക്കും വിഷമമായി ശ്രീ..,
  കോളേജ് കാലഘട്ടം ഓര്‍ത്തുപോയി .പിറവത്തിനടുത്താണ് എന്റെ നാട് ..പാലാ
  ശ്രീ പറഞ്ഞത് പോലെ ഒക്കെ ആയിരുന്നു,എന്റെയും...
  കോളേജിന്റെ പഴയ അവസ്ഥയും പുതിയ അവസ്ഥയും ഒക്കെ.
  ഞങ്ങളും NSS ക്യാമ്പില്‍ ഒക്കെ ആക്റ്റീവ് ആയിരുന്നു.
  എന്തായാലും നല്ല പോസ്റ്റ്‌ കേട്ടോ ..ഒത്തിരി ഇഷ്ടപ്പെട്ടു

 13. കുഞ്ഞന്‍ said...

  ശ്രീക്കുട്ടാ..

  വീണ്ടും മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന എഴുത്ത്. ശ്രീയുടെ ആഗ്രഹം പോലെ ആ സംഗമം എത്രയും വേഗം സാദ്ധ്യമാകട്ടെ..

  ഓ.ടൊ. ഒട്ടു മിക്യവരും കുടുംബസ്ഥരായിക്കഴിഞ്ഞു, പിന്നെ ഇയാളെന്താ ഇതൊന്നും ആകാത്തത്..?

 14. കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

  Jenshia...

  send mail to paul@chintha.com to add your blog to chintha...

 15. Anil cheleri kumaran said...

  കലാലയ സ്മരണകള്‍ മനോഹരമായിരിക്കുന്നു ശ്രീ..

 16. രാമചന്ദ്രൻ വെട്ടിക്കാട്ട് said...

  കുറെ ഓര്‍മ്മകളിലേക്കൊരു തിരിനഞ്ഞു നടത്തത്തിന് സഹായിച്ചു ഈ പോസ്റ്റ്.
  നന്ദി.

 17. കുക്കു.. said...

  ശ്രീ..നല്ലൊരു ഓര്‍മ്മ..അടുത്ത് തന്നെ ..പഴയ കൂട്ടുകാര്‍ എല്ലാം കൂടി ഒന്നിക്കുന്ന ഒരു get together ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു....:)

 18. കുക്കു.. said...

  me too mis my frnds...:(

  wishing u "happy friendship day"
  :)

 19. ലേഖ said...

  ദൂരെയിങ്ങീ നാട്ടില്‍ ഞാനിന്നേകനാകുന്നൂ
  വീണ്ടുമിനിയൊരു സംഗമത്തെ കാത്തിരിയ്ക്കുന്നൂ
  ഇന്നുമെന്നില്‍ സൌഹൃദത്തിന്‍ കാറ്റു വീശുന്നൂ
  ആ കാറ്റിലെന്നുടെ കണ്ണു നീരിന്നാവിയാകുന്നൂ...

  :) മനോഹരം

 20. ചാണക്യന്‍ said...

  ശ്രീ,

  കലാലയസ്മരണകള്‍ മനോഹരമായി പങ്ക് വെച്ചതിനു നന്ദി....

 21. Sands | കരിങ്കല്ല് said...

  നവമ്പര്‍ 19 അതായിരുന്നു എന്റെ കലാലയജീവിതത്തിന്റെ ആദ്യ ദിവസം. (1999 തന്നെ)

  ഒരു ദശകമാവാനി 3 മാസം...
  ശ്രീയുടെ പോസ്റ്റ് മനസ്സില്‍ പൊടിപിടിച്ചു കിടന്ന ഓര്‍മ്മകളെ ഉണര്‍ത്തുന്നു.

 22. Minnu said...

  നല്ല പോസ്റ്റ് ...ഞങ്ങളുടെ പ്രീ ഡിഗ്രി കോളേജും ഇങ്ങനെ തന്നെയായിരുന്നു ..റബ്ബര്‍ മരങ്ങള്‍ നിറഞ്ഞതാണെങ്കിലും സ്വച്ഛമായ ഒരു ഗ്രാമം. ശബ്ദങ്ങളോ ബഹളങ്ങളോ ഇല്ലാത്ത ചുറ്റുപാടുകള്‍. ചെറിയ ഒരു കുന്ന്. അതിന്റെ ഒത്ത മുകളില്‍ ഒറ്റയ്ക്ക് ഒരു കോളേജ്...ഞങ്ങളുടെ സ്വന്തം അമലഗിരി കോളേജ് ..നന്ദി കലാലയ സ്മരണകള്‍ക്ക്

 23. ramanika said...

  സുഖമുള്ള ഓര്‍മ്മകള്‍..

 24. siva // ശിവ said...

  ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് മുമ്പൊരിക്കല്‍ എനിക്ക് ഒരാള്‍ എഴുതിത്തന്ന വരികള്‍... “Memories are treasures that no one can steal, but separation is hard that no one can heal....“

 25. മാണിക്യം said...

  എത്ര കാലം കഴിഞ്ഞാലും
  എത്ര അകലെ ചെന്നാലും
  നിത്യഹരിതമായി എന്നെന്നും
  മനസ്സില്‍ നില്‍ക്കുന്ന മധുരമുള്ള
  ഓര്‍മ്മകള്‍ ആണു
  കലാലയ നാളുകള്‍
  അന്നെതെ സഹപാഠികളെയും
  സുഹ്രുത്തുക്കളെയും
  ഒരു കാലത്തും മറക്കാന്‍ സാധിക്കില്ല

  നരച്ചമുടിയും
  കഷ്ണ്ടിയും
  കുടവയറുമായി
  പിന്നെ കണ്ടുമുട്ടുമ്പോഴും
  മനസ്സില്‍
  പഴയ കറുകറുത്ത
  ചുരുണ്ടമുടിയുള്ള
  എല്ലിച്ച പയ്യന്സ് ആയിരിക്കും...

  ശ്രീ റ്റച്ചുള്ള പോസ്റ്റ്!!
  വായിച്ചപ്പോള്‍ ഞാനും
  റിവേഴ് ഗിയറിട്ട് ഓടിച്ചു നോക്കി ..
  റീവെഴ്സില്‍ നിന്ന് ഫോര്‍വേഡ്
  എത്താന്‍ പാടുപെട്ടു..

 26. വരവൂരാൻ said...

  ഓർമ്മകൾ ഒളിമങ്ങാത്ത ഓർമ്മകൾ

 27. വിനുവേട്ടന്‍ said...

  അക്കാലത്തെക്കുറിച്ചോര്‍ക്കുന്നത്‌ തന്നെ ഒരു രസം... നന്നായി ശ്രീ..

 28. Smitha Nair said...

  Thanxs a lot for sharing your sweet memories.. sure those days were too good to miss :)

 29. ശ്രീ said...

  ശ്രീഹരീ (കാല്‍‌വിന്‍)...
  ആദ്യ കമന്റിനു വളരെ നന്ദി. ആ ഓര്‍മ്മകള്‍ ഒന്നും ഒരിയ്ക്കലും മറക്കാനാകുമെന്ന് തോന്നുന്നില്ല.

  പാവത്താന്‍...
  നന്ദി, മാഷേ. അത്തരം കാഴ്ചകള്‍ നമ്മെ വല്ലാതെ സന്തോഷിപ്പിയ്ക്കും അല്ലേ?

  എഴുത്തുകാരി ചേച്ചീ...
  തീര്‍ച്ചയായും. ആ മരങ്ങളും മറ്റും ഉള്ളിടത്തോളം കാലം നമുക്ക് അഭിമാനത്തോടെ ഓര്‍ക്കാമല്ലോ അവ നമ്മള്‍ നട്ടു വളര്‍ത്തിയവ ആണെന്ന്. നന്ദി.

  വശം‌വദന്‍...
  നന്ദി, മാഷേ.

  കണ്ണനുണ്ണീ...
  ഞങ്ങള്‍ ക്യാമ്പസ് വിട്ടിട്ട് ഇപ്പോള്‍ 5 വര്‍ഷമാകുന്നു. എങ്കിലും ബിപിസി യുടെ അത്ര മനസ്സിനെ സ്പര്‍ശിച്ചിട്ടില്ല പ്രീഡിഗ്രീ കാലവും ബിരുദാനന്തര ബിരുദ കാലവും. നന്ദി.

  Jenshia ...

  സ്വാഗതം. കമന്റിനു നന്ദി, ഒപ്പം കോളേജ് ജീവിതം ഓര്‍മ്മിപ്പിയ്ക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിഞ്ഞതിലും സന്തോഷം. കിഷോര്‍‌ലാല്‍ പറഞ്ഞതു പോലെ ഒരു മെയില്‍ അയയ്ക്കൂ.

  പ്രയാണ്‍ ...
  ആ സന്തോഷം പങ്കു വയ്ക്കാന്‍ സാധിച്ചതില്‍ എനിയ്ക്കും സന്തോഷം. കമന്റിനു നന്ദി.

  കിഷോര്‍ലാല്‍ ...
  വളരെ നന്ദി.

  ഉണ്ണി...
  സ്വാഗതം. പോസ്റ്റ് ഇഷ്ടമായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

  കുഞ്ഞന്‍ ചേട്ടാ...
  സമയമുണ്ടല്ലോ കുഞ്ഞന്‍ ചേട്ടാ. ;) ഒരു സംഗമം എത്രയും വേഗം സംഘടിപ്പിയ്ക്കാന്‍ ശ്രമം തുടരുകയാണ്.

  കുമാരേട്ടാ...
  വളരെ നന്ദീട്ടോ. :)

 30. Vellayani Vijayan/വെള്ളായണിവിജയന്‍ said...

  ഓര്‍മ്മകള്‍ സുഖകരങ്ങളാണ്.

 31. വിനോദ് said...

  നന്നായിരിക്കുന്നു ശ്രീ ...

 32. Sudhi|I|സുധീ said...

  ശ്രീയേട്ടാ... :)
  സുഖമുള്ള ഓര്‍മ്മകള്‍...
  എല്ലാം ഒരുപാട് മിസ്സ്‌ ചെയ്യുന്നു... :)

 33. ശ്രീ said...

  രാമചന്ദ്രന്‍ വെട്ടിക്കാട്ട്...
  വായനയ്ക്കും കമന്റിനും വളരെ നന്ദി, മാഷേ.

  കുക്കു...
  ആസംസകള്‍ക്കു നന്ദി. ഞങ്ങള്‍ എല്ലാവരെയും (കഴിയുന്നത്ര പേരെ) സംഘടിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ്.

  ലേഖ...
  വരികള്‍ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം. :)

  ചാണക്യന്‍ മാഷേ...
  വളരെ നന്ദി.

  Sands | കരിങ്കല്ല്...
  അന്നത്തെ കലാലയ ഓര്‍മ്മകള്‍ ഉണര്‍ത്താന്‍ ഈ പോസ്റ്റ് സഹായിച്ചു എന്നറിയുന്നതില്‍ വളരെ സ്അന്തോഷം, സന്ദീപ്. :)

  സ്നോ വൈററ്...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

  ramanika...
  നന്ദി, മാഷേ.

  ശിവ...
  “Memories are treasures that no one can steal, but separation is hard that no one can heal..”

  അര്‍ത്ഥവത്തായ വരികള്‍, ശിവാ... നന്ദി.

  മാണിക്യം ചേച്ചീ...
  വളരെ ശരിയാണ് ചേച്ചീ. അന്നെതെ സഹപാഠികളെയും സുഹൃത്തുക്കളെയും ഒന്നും ഒരു കാലത്തും മറക്കാന്‍ സാധിക്കില്ല.

  വരവൂരാൻ...
  നന്ദി മാഷേ.

  വിനുവേട്ടാ...
  ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. വായനയ്ക്കും കമന്റിനും നന്ദി.

  Smitha Nair...
  കലാലയ ജീവിതം ആസ്വദിച്ചവര്‍ക്ക് എന്നും കുറച്ച് നഷ്ടബോധത്തോടെയേ ആ കാലം വീണ്ടും ഓര്‍മ്മിയ്ക്കാന്‍ കഴിയൂ... അല്ലേ? നന്ദി.

  Vellayani Vijayan/വെള്ളായണിവിജയന്‍ ...
  ഇവിടെ സന്ദര്‍ശിച്ചതിനും വായിച്ച് കമന്റിട്ടതിനും നന്ദി, മാഷേ.

  വിനോദ്...
  വളരെ നന്ദി, വായന്യ്ക്കും കമന്റിനും.

  Sudhi|I|സുധീ...
  വളരെ നന്ദി. തീര്‍ച്ചയായും ആ കാലം ഇന്ന് ശരിയ്ക്കും മിസ്സ് ചെയ്യുകയാണ്.

 34. പിള്ളേച്ചന്‍‌ said...

  Nee enthayallum nammude principal( baby sir) patti onnum parayannthu moshamayi poyi.. ( ചെറുപ്പക്കാരായ, ചുറുചുറുക്കുള്ള അദ്ധ്യാപകര്‍) nee manapoorvam thazhannathalle?

  Njan shakthamayi pradishedikkkunnu..

  pinne nammude lab assistant?
  I hope u get it?

 35. Jenshia said...

  നന്ദി ശ്രീയേട്ടാ..

 36. ബിന്ദു കെ പി said...

  ഈ ‘സൗഹൃദം സ്പെഷ്യൽ’ ഹൃദയസ്പർശിയായി ശ്രീ...

 37. പൊറാടത്ത് said...

  ശ്രീയുടെ മനസ്സിലെ നന്മയും ലാളിത്യവും നിറഞ്ഞുനില്‍ക്കുന്ന മറ്റൊരു പോസ്റ്റ് കൂടി...നന്ദി..

 38. Sukanya said...

  ശ്രീ, ആ കൊച്ചു കലാലയം ശ്രീയുടെ സ്വന്തം കലാലയം ആയാണ് കണ്ടത്‌ അല്ലെ? വായിക്കുമ്പോള്‍ മനസ്സിലാവുന്നു, ആ ആത്മബന്ധം.
  പിന്നെ പറയാതിരിക്കാന്‍ വയ്യ. സ്മരണകള്‍ ഉണര്‍ത്തിയ ആ കവിത മനോഹരം തന്നെ.

 39. yousufpa said...

  താങ്കള്‍ തൊട്ടറിഞ്ഞ ആ കാമ്പസ് ഫീലിംഗ്സ് ഞാനും തൊട്ടറിഞ്ഞപോലെ.
  നന്നായിരിക്കുന്നു. ഭാവുകങ്ങള്‍

 40. ജോണ്‍ ചാക്കോ, പൂങ്കാവ് said...

  സുഖമുള്ള ഇത്തരം ഓര്‍മ്മകള്‍ പങ്കു വച്ചതിനു നന്ദി....

 41. ബഷീർ said...

  ശ്രീ, എന്നത്തേയും പോലെ ഈ ഓർമ്മക്കുറിപ്പ് വളരെ ഹൃദ്യമായി. പിന്നെ നിങ്ങളുടെ കൈയ്യൊപ്പ് പതിഞ്ഞ മരങ്ങളുടെ വിവരം പ്രത്യേകം അഭിനന്ദനം അറിയിക്കുന്നു.. നിങ്ങൾ സ്ഥാപിച്ച ആ ഫാനുകളിൽ നീന്ന് കാറ്റു കൊള്ളാൻ ..ആ കലാലയത്തിലെ വിദ്യാർത്ഥികൾ ഇത്രയും കാലം സാധിച്ചത് പോലെ, അതിന്റെ കുളിർ കാറ്റ് നിങ്ങളുടേയെല്ലാം ജീവിതത്തിലും വീശട്ടെ..

  ഈ മധുരസ്മരണയിൽ ഞാനും ചേരട്ടെ. കവിതയും നന്നായി..

  അഭിനന്ദങ്ങൾ

  ഓ.ടോ

  പക്ഷെ ഒറ്റെയ്ക്ക് എത്രനളാ‍ാ മോനേ ഇങ്ങിനെ കാറ്റ് കൊണ്ട് നടക്കുക. കൂട്ടിനാരെങ്കിലും വേണ്ടെ കുഞ്ഞൻ ഭായ് ചോദിച്ച പോലെ.. ഇനിയും സംയമുണ്ടല്ലോ എന്ന് കരുതിയിരുന്നാൽ സമയമങ്ങ് പോകും. പിന്നെ പറഞ്ഞിട്ട് കാര്യമില്ല..

  അപ്പോൾ എന്നത്തേക്കാ.. :) അതോ വല്ല ചുറ്റിക്കളിയും ?

 42. രഘുനാഥന്‍ said...

  കലാലയ ജീവിതം എന്നും സുഖമുള്ള ഓര്‍മയാണ് ശ്രീ..

 43. Friends 4 Ever said...

  കൊള്ളാം ശ്രീ, വളരെ നന്നായി ഇരിക്കുന്നു... മറന്നു പോയ പഴയ ഓര്‍മ്മകള്‍ വീണ്ടും കടന്നു വരുന്നു ഇത് വായിച്ചപ്പോള്‍ ഞാന്‍ അറിയാതെ എന്‍റെ എന്‍റെ കോളേജിലേക്ക് ഒന്ന് മടങ്ങി പോയി.... ഒരു നിമിഷത്തേക്ക് ....................... നന്ദി ഓര്‍മകളെ ഒരുപാടു കാലം പുറകിലോട്ടു കൊണ്ടുവന്നതിനു .......

 44. Friends 4 Ever said...

  ഒരു കാര്യം പ്രത്യേകം പറയാന്‍ വിട്ടു പോയ്‌.... കവിത നന്നായിരുന്നു.... ഇനിയും എഴുതുക ......... all the best.........

 45. അനില്‍@ബ്ലോഗ് // anil said...

  ആശംസകള്‍, ശ്രീ.

 46. ശ്രീ said...

  prem kumar ...
  മനോജേട്ടന്റെ കാര്യമാണ് പറഞ്ഞത് എന്ന് മനസ്സിലായി. ഈ നല്ല ഓര്‍മ്മകളുടെ ഒപ്പം നഷ്ടങ്ങളെ മന:പൂര്‍വ്വം മറക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. നീ സൂചിപ്പിച്ചതു കൊണ്ട് വീണ്ടും പറയാം. അക്കാര്യം പണ്ടു തന്നെ ഇതാ ഇവിടെ എഴുതിയിട്ടുണ്ട്.

  ബിന്ദു ചേച്ചീ...
  ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം. :)

  പൊറാടത്ത് മാഷേ...
  വളരെ നന്ദി മാഷേ. വീണ്ടും ഇവിടെ വന്നതിനും ഈ കമന്റിനും.

  Sukanya ചേച്ചീ...
  ബിപിസി അവിടെ പഠിച്ചിറങ്ങിയവര്‍ക്ക് എന്നും സ്വന്തം കലാലയം തന്നെ ആയിരിയ്ക്കും എന്ന് തോന്നുന്നു. അവസാനം വെറുതേ കുറിച്ചിട്ട വരികളാണ് അവ. കവിത എന്ന ഗണത്തില്‍ പെടുത്താനേ കൊള്ളില്ല. എങ്കിലും അത് ഇഷ്ടമായെന്നറിഞ്ഞതില്‍ വളരെ സന്തോഷം, ചേച്ചീ.

  യൂസുഫ്പ ...
  വീണ്ടും ഇവിടെ വന്നതിനും വായിച്ച് കമന്റിട്ടതിനും നന്ദി, മാഷേ.

  ജോണ്‍ ചാക്കോ, പൂങ്കാവ് ...
  വളരെ നന്ദി.

  ബഷീര്‍ക്കാ...
  ഈ കമന്റിന് വളരെ നന്ദി, ബഷീര്‍ക്കാ.
  പിന്നെ, ഓ.ടോ. ക്കുള്ള മറുപടി... കുറച്ചു നാള്‍ കൂടെ ഇങ്ങനങ്ങ് നടക്കട്ടെ ഇക്കാ. ;)

  രഘുനാഥന്‍...
  വളരെ ശരി മാഷേ. നന്ദി.

  Friends 4 Ever...
  സ്വാഗതം മാഷേ. പഴയ കലാലയ ജീവിതം ഓര്‍മ്മിയ്ക്കാന്‍ സഹായകമായി എന്നറിഞ്ഞതില്‍ സന്തോഷം. നന്ദി.

  അനിൽ@ബ്ലൊഗ് ...
  നന്ദി മാഷേ.

 47. ആദര്‍ശ്║Adarsh said...

  എല്ലാവരും ഉടന്‍ തന്നെ ഒരുമിച്ച് കൂടട്ടെ..
  പിന്നെ ശ്രീ ഭായ്‌ ...ഈ പോസ്റ്റ്‌ എന്റെ പൂട്ടിക്കെട്ടിയ ഒരു ബ്ലോഗിനെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നു..:)

 48. pappan said...

  aadyamayittanu sreeyuday blogil..kalalaya smaranakal nannayittundu..good writing.

 49. khader patteppadam said...

  ഓര്‍മ്മകളും സ്വപ്നങ്ങളുമാണു ഏെറ്റവും നല്ല കൂട്ടുകാര്‍

 50. Jayasree Lakshmy Kumar said...

  നന്നായി ശ്രീ. നല്ല പോസ്റ്റ്. ആ കലാലയത്തിന്റെ ശാന്തത, വരികളിലൂടെ മനസ്സിലേക്കും എത്തി നോക്കുന്നു

 51. Faizal Kondotty said...

  ദീപ്തമായ ഓര്‍മ്മകള്‍ ..! ശ്രീയുടെ ഒഴുക്കുള്ള അവതരണം കൂടിയായപ്പോള്‍ വായിക്കാന്‍ നല്ല സുഖം ഉണ്ട് .

  ശ്രീ .. ഇത് കൂടി കാണുമല്ലോ മൂന്നു കൂട്ടുകാരികള്‍ !

 52. Sabu Kottotty said...

  വെറും മൂന്നാം ക്ലാസ്സുകാരനായ കൊട്ടോട്ടിക്കാരന്‍ എന്തു പറയാന്‍ ! ഇങ്ങളുടെയൊക്കെ ഒരു യോഗം. ഈ എഴുത്തിലൂടെ അതു ഭാവനയിലെങ്കിലും കാണാന്‍ കഴിയുന്ന്ണ്ട്. നന്നായീട്ടാ...

 53. Devarenjini... said...

  Nannaayiriykkunnu...Sreeyude ellaa postukalum vaayikkumbol, athokke ariyaathe swantham jeevithathile kazhinjha kaalanghale ormippiykkunnu...avayiloodyokke veendum oru yaathra cheytha sugham kittunnu...nandhi....

 54. രാജീവ്‌ .എ . കുറുപ്പ് said...

  ശ്രീ പോസ്റ്റ്‌ നേരത്തെ വായിച്ചിരുന്നു, പക്ഷെ കമന്റാന്‍ സമയം ഇപ്പളാണ് കിട്ടിയത്. ക്ഷമിക്കുമല്ലോ
  ഒരിക്കല്‍ കൂടി എല്ലാവരെയും പഴയ കലാലയത്തെ കുറിച്ച് ഓര്‍മിപ്പിക്കാന്‍ സാധിച്ചു ശ്രീ നിനക്ക്. ഈ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു.

 55. Unknown said...

  Sree.....Njaanum Ente kalalayalthinte muttathek oru ethinottam nadathi ithu vaayikumpol..
  thanks

 56. ചേച്ചിപ്പെണ്ണ്‍ said...

  ഓര്‍മ്മകള്‍ ഉണ്ടായിരിക്കട്ടെ !

 57. poor-me/പാവം-ഞാന്‍ said...

  BPC stands/sits for?
  (BHarat Petro. Co).Your kanji from BPC only ?Allava?
  This blog will make somny children to walk to Piravam...

 58. കുഞ്ഞായി | kunjai said...

  ഈ കലാലയം എത്ര സുന്ദരം....
  കലാലയസ്മരണകളുണര്‍ത്തിയ ഒരു നല്ല പോസ്റ്റ് ശ്രീ...

 59. രാജന്‍ വെങ്ങര said...

  അന്നെത്തെ ആ നായ്കുരണ സംഭവത്തോടെ ശ്രീയില്‍ വലിയ ഒരു സ്വഭാവ മാറ്റം ഉണ്ടായി എന്നു ഞാന്‍ പറഞ്ഞാല്‍ അതു ശ്രീ നിഷേധിക്കുമോ?എന്താണ്‍ എന്നും ഞാന്‍ പറയാം.. മറ്റൊന്നുമല്ല, അന്നു ഒരു മുഴുവന്‍ ജീവിതത്തിലേക്കു വേണ്ടുന്ന ചൊറിച്ചിലും ചൊറിഞ്ഞു തീര്‍ത്ഥതു കാരണം പിന്നീടു ഒരിക്കലും ശ്രീ ,ചൊറിയാനോ,ചൊറിയിക്കാനോ മുതിര്‍ന്നിട്ടില്ല..നേരല്ലേ....

 60. Green Umbrella said...

  കലക്കിട്ടാ കിടിലപ്പന്‍ ഒരമകുറിപ്പ്‌ .....!

 61. ശ്രീ said...

  ആദര്‍ശ്║Adarsh ...
  ആശംസകള്‍ക്കു നന്ദി,ആദര്‍ശ്. എന്തേ അത് പിന്നെ തുറക്കാത്തത്?

  pappan...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

  khader patteppadam...
  വളരെ ശരിയാണ് മാഷേ. നന്ദി.

  lakshmy...
  ഈ അമ്പതാം കമന്റിനു നന്ദി.

  Faizal Kondotty ...
  സ്വാഗതം മാഷേ. വായനയ്ക്കും കമന്റിനും നന്ദി. മൂന്നു കൂട്ടുകാരികള്‍ വായിച്ചൂട്ടോ.

  കൊട്ടോട്ടിക്കാരന്‍...
  സൌഹൃദം ഒരു ഭാഗ്യമാണ് മാഷേ. കമന്റിനു നന്ദി. :)

  devarenjini...
  അങ്ങനെ ഒരു തോന്നല്‍ വായനക്കാര്‍ക്ക് ലഭിയ്ക്കുന്നുണ്ട് എന്നറിയുന്നത് വളരെ സന്തോഷം തരുന്നു, നന്ദി.

  കുറുപ്പിന്‍റെ കണക്കു പുസ്തകം...
  വളരെ നന്ദി, കുറുപ്പ് മാഷേ.

  MyDreams...
  സന്തോഷം മാഷേ. :)

  ചേച്ചിപ്പെണ്ണ് ...
  നന്ദി.

  poor-me/പാവം-ഞാന്‍...
  എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലായില്ലാട്ടോ മാഷേ.
  BPC എന്നത് Baselios Paulose II Catholicos College ആണ്

  കുഞ്ഞായി...
  വളരെ നന്ദി, മാഷേ.

  രാജന്‍ വെങ്ങര ...
  ഒരു പക്ഷേ ശരിയായിരിയ്ക്കാം. കുറേ നാളുകള്‍ക്ക് ശേഷം വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം, മാഷേ.

  പോട്ടപ്പന്‍...
  വളരെ നന്ദീട്ടോ. :)

 62. സു | Su said...

  വൈകിപ്പോയി. ഓർമ്മകളും സൗഹൃദവും ഒക്കെ എന്നും മനസ്സിൽ സന്തോഷം കൊണ്ടുവരട്ടെ. :)

 63. raadha said...

  പെയ്തു തോര്‍ന്നൊരു കാലമെന്നില്‍ നോവുണര്‍ത്തുന്നൂ...

  ശ്രീ മഹാരാജാസ്‌ കോളേജിന്റെ മുറ്റത്ത്‌ ഞങ്ങള്‍ നട്ട അക്കേഷിയ മരങ്ങള്‍ ഇപ്പോഴുമുണ്ട്.

 64. രാഹുല്‍ said...
  This comment has been removed by the author.
 65. രാഹുല്‍ said...

  ശ്രീക്കുട്ടീ ഓക്കേ... അത്രേ തോന്നിയുള്ളൂ. ശ്രീയുടെ മറ്റു പോസ്റ്റുകള്‍ വായിച്ചപ്പോള്‍ കിട്ടിയിരുന്ന എന്തോ ഒന്ന് ഇതില്‍ ഇല്ല. ഈ കമന്റ്‌ ഇടുന്നതിനു മുന്‍പ് ഞാന്‍ ഒന്നുകൂടി പോസ്റ്റ്‌ വായിച്ചു നോക്കി. ശരിക്കും എന്തോ ഒന്ന് കുറവുണ്ട്. പക്ഷെ വെറുതെ കുത്തിക്കുറിച്ചതാണെന്നു പറഞ്ഞിട്ടുള്ള കവിത നന്നായിട്ടുണ്ട്. ഞാന്‍ പറഞ്ഞതിഷ്ടപ്പെട്ടില്ലെന്കില്‍ ക്ഷമിക്കുക...

 66. ശ്രീ said...

  സൂവേച്ചീ...
  വൈകിയിട്ടൊന്നുമില്ലാട്ടോ. ഓർമ്മകളും സൗഹൃദവും എല്ലാം എന്നും എല്ലാവരുടേയും മനസ്സിൽ സന്തോഷം കൊണ്ടുവരട്ടെ. നന്ദി :)

  raadha ചേച്ചീ...
  അതെല്ലാം എന്നും നമുക്ക് സന്തോഷം പകരുന്ന ഓര്‍മ്മകള്‍ തന്നെ അല്ലേ? കമന്റിനു നന്ദി.

  രാഹുല്‍...
  പൂര്‍ണ്ണമായും സമ്മതിയ്ക്കുന്നു. കാരണം ഇത് ഒരു പോസ്റ്റ് ഇടണം എന്ന ഉദ്ദേശത്തില്‍ എഴുതിയതേ അല്ല. ഞാന്‍ ഡിഗ്രീ പഠിച്ച എന്റെ ബിപിസി കോളേജിന്റെ ഓര്‍മ്മകളില്‍, ആദ്യമായി അവീടെ എത്തിയിട്ട് 10 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ സന്ദര്‍ഭം ഓര്‍മ്മിച്ച് എഴുതി എന്നേയുള്ളൂ... ഒരു ഡയറിക്കുറിപ്പ് പോലെ. പിന്നെ, അവസാനം എഴുതിയവ കവിതകളുടെ ഗണത്തില്‍ പെടുത്താനാകില്ല. എനിയ്ക്ക് കവിത എഴുതാനുമറിയില്ല. എങ്കിലും ആ വരികള്‍ ഇഷ്ടമായെന്നറിയുന്നത് സന്തോഷം തന്നെ. കമന്റിന് വളരെ നന്ദി. :)

 67. നരിക്കുന്നൻ said...

  ശ്രീയുടെ മനസ്സിന്റെ നന്മ ഓരോ പോസ്റ്റിലും എല്ലാ വരികളിലും പ്രതിഫലിച്ച് കാണുന്നുണ്ട്. ഈ നല്ല മനസ്സ് തന്നെയായിരിക്കാം ശ്രീയെ ഇങ്ങനെയൊക്കെ എഴുതിക്കുന്നതും. കലാലയത്തിന്റെ ഓർമ്മകളിൽ ശ്രീ ഒരു വിദ്യാർത്ഥിയായി മാറുന്നത് ഓരോ വരികളിലും കാണാം. പഴയ സുഹൃത്തുക്കളെല്ലാം ആ കലാലയത്തിന്റെ മുറ്റത്ത് ഓർമ്മകൾ തേടി എത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു.

  കവിത സൂപ്പർ.

 68. OAB/ഒഎബി said...

  സ്മരണകളും കൂടെ കവിഥയുമായങ്ങ് അനുഭവിച്ചു.
  കുഞ്ഞനും സാർ,ബഷീർ ഭായ് ഒക്കെ ചോദിച്ച പോലെ എന്നത്തേക്കാ...??? :)

 69. ജിമ്മി ജോൺ said...

  വളരെ നന്നായിരിക്കുന്നു ശ്രീ, ഓര്‍മ്മക്കുറിപ്പും കവിതയും...

  കവിതയുടെ അവസാന വരികള്‍ തികച്ചും ഉള്ളില്‍ തട്ടുന്നവ തന്നെ...

  കാത്തിരിക്കുന്നു, അടുത്ത രചനയ്ക്കായ്‌..

  ആശംസകള്‍!

 70. കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

  "ഇന്ന് ആ പഴയ നിലയില്‍ നിന്നും ഞങ്ങളുടെ ബിപിസി ഒട്ടേറെ വളര്‍ന്നു കഴിഞ്ഞു. "

  .....എല്ലാര്‍ക്കും അവനവന്‍ പഠിച്ച കോളേജ് "ഞങ്ങടെ" മാത്രം കോളേജാ.. അതാണ്‍ സുന്ദരമായ പ്രേമം...

 71. Vani said...

  Nice

 72. mayilppeeli said...

  ശ്രീയ്ക്കൊരു കമന്റിട്ടുകൊണ്ട്‌ ബൂലോകത്തിലേയ്ക്കുള്ള എന്റെ തിരിച്ചു വരവിനു തുടക്കം കുറിയ്ക്കുന്നു....ഈ പോസ്റ്റു വായിച്ചപ്പോള്‍ പഴയ കലാലയ സ്മരണകള്‍ എന്റെ മനസ്സിലും ഓടിയെത്തി.....ഓ.എന്‍.വിയുടെ ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന......പാട്ടാണ്‌ മനസ്സില്‍ വരുന്നത്‌.....വളരെ നന്നായി.....സ്നേഹത്തോടെ മയില്‍പ്പീലി....

 73. |santhosh|സന്തോഷ്| said...

  കുറച്ചു നാളായെന്നു തോന്നുന്നു ഈ ഓര്‍മ്മപ്പൂക്കളിലേക്ക് വന്നിട്ട്.

  കലാലയ സ്മരണകള്‍ ശരിക്കും ആഹ്ലാദത്തിന്റെ നേരിയ നൊമ്പരം ഉളവാക്കുന്നതാണ്.
  നന്നയി ഈ ഓര്‍മ്മകള്‍.

 74. അരുണ്‍ കായംകുളം said...

  ശ്രീയുടെ വരികളിലൂടെ പഴയ ഓര്‍മ്മകളിലേക്ക് ഊളിയിട്ടട്ട് കുറേ നാളായിരുന്നു..
  ഇന്നത് സാധിച്ചു:)

 75. വീകെ said...

  ഏറ്റവും രസകരമായ ആ കാലഘട്ടത്തിലെ ചിതറിപ്പോയ തന്റെ സുഹൃത്തുക്കളുമായി ഒരിക്കൽ കൂടി അവിടം സന്ദർശിക്കാൻ ഇടവരട്ടെയെന്ന് ഞാനും പ്രാർത്ഥിക്കാം..
  എല്ലാവരും ഗൃഹസ്ഥരായപ്പൊ...താൻ മാത്രം എന്തെ....????

 76. smitha adharsh said...

  ശ്രീ..സോറി കേട്ടോ ഈ കലാലയ ഓര്‍മ്മകളിലേയ്ക്ക് വരാന്‍ വൈകി.
  ഒരുപാടിഷ്ടപ്പെട്ടു.ഈ പറഞ്ഞ ഫാന്‍ ..ഞങ്ങള്‍സകൂളില്‍ ചെയ്തിട്ടുണ്ട് ട്ടോ.
  നന്ദി,വീണ്ടും അവിടെയ്ക്ക് കൂട്ടി കൊണ്ട് പോയതിന്.

 77. ശാന്ത കാവുമ്പായി said...

  ശ്രീ,
  സൗഹൃദസംഗമത്തിന്‌ എല്ലാ ആശംസകളും നേരുന്നു.
  കവിതയ്ക്ക്‌ അഭിനന്ദനങ്ങളും

 78. Anuroop Sunny said...

  "അതൊരു അനുഭവമായിരുന്നു. ജീവിതത്തില്‍ ഏറ്റവുമധികം ആസ്വദിച്ച കാലമായിരുന്നു അത്. "

  ഞാനിത്‌ വായിച്ചപ്പോള്‍ ഓര്‍ത്തത് എന്റെ സ്കൂളില്‍ NCERT ടെസ്റ്റ് ബുക്കിനുമുന്‍പില്‍ ചടഞ്ഞിരുന്ന് പഠിക്കുകകയും വാ തുറന്നാല്‍ സംശയങ്ങള്‍ മാത്രം ചോദിക്കുകയും സ്കൂളിലെ ഒരൊറ്റ പ്രവര്‍ത്തനത്തിലേക്ക് പോലും തിരിഞ്ഞുനോക്കാത്ത എന്റെ കൂട്ടുകാരെപറ്റിയാണ്‌. ഞാന്‍ കുഴിച്ചുവച്ചെതെന്നുപറയാന്‍ ഒരു മരത്തണല്‍ പോലുമില്ലാതെ, പൊട്ടിച്ചിരിക്കുന്ന തമാശകള്‍ക്ക് ചെവികൊടുക്കാതെ, മത്സര പരീക്ഷകള്‍ക്കായി പഠിച്ചുപഠിച്ചു ജീവിതത്തില്‍ ഏറ്റവും ആസ്വദിക്കേണ്ട കാലഘട്ടം പാഴാക്കുന്നവരെ, ഓര്‍മകളില്ലാതാവുന്നരെയെ വേദനയോടെ സ്മരിച്ചുകൊണ്ട്...

 79. ശ്രീ said...

  നരിക്കുന്നൻ മാഷേ...
  ഇങ്ങനെ ഒരു കമന്റിനും ആശംസകള്‍ക്കും വളരെ നന്ദി.

  OAB ...
  നന്ദി, മാഷേ. ഇനിയും സമയമുണ്ടല്ലോ :)

  ജിമ്മി ജോൺ ...
  വളരെ നന്ദി. വരികള്‍ ഇഷ്ടമായി എന്നറിഞ്ഞതില്‍ സന്തോഷം.

  കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!...
  വളരെ ശരിയാണ്. എല്ലാര്‍ക്കും അവനവന്‍ പഠിച്ച കോളേജ് "ഞങ്ങടെ" മാത്രം കോളേജാണ്. അതു തന്നെയാണ്‍ സുന്ദരമായ പ്രേമം... പഠിച്ച കലാലയത്തോട്... സൌഹൃദങ്ങളോട്. വളരെ നന്ദി, ഈ കമന്റിന്.

  ettan...
  സ്വാഗതം. വായനയ്ക്കും കമന്റിനും നന്ദി.

  mayilppeeli...
  രണ്ടാം വരവില്‍ ഇവിടെ വീണ്ടും കണ്ടതില്‍ വളരെ സന്തോഷം ചേച്ചീ. വായനയ്ക്കും കമന്റിനും നന്ദി.

  |santhosh|സന്തോഷ്| ...
  സത്യം തന്നെ മാഷേ. കലാലയ സ്മരണകള്‍ ശരിക്കും ആഹ്ലാദത്തിന്റെ നേരിയ നൊമ്പരം ഉളവാക്കുന്നതാണ്... നന്ദി.

  അരുണ്‍ കായംകുളം ...
  നന്ദി, അരുണ്‍. :)

  വീ കെ ...
  ആശംസകള്‍ക്കും പ്രാര്‍ത്ഥനയ്ക്കും നന്ദി, മാഷേ.

  സ്മിതേച്ചീ...
  അതു പോലെയുള്ള ഓര്‍മ്മകള്‍ ഉണ്ട് എന്നറിയുന്നത് സന്തോഷം. കമന്റിനു നന്ദി.

  ശാന്തകാവുമ്പായി...
  വളരെ നന്ദി, ചേച്ചീ

  അനുരൂപ് ...
  സ്വാഗതം. ഈ പറഞ്ഞതു പോലെ എത്രയോ കുട്ടികള്‍, അനുരൂപ്. ക്യാമ്പസിന്റെ യഥാര്‍ത്ഥ സ്പന്ദനം എന്തെന്നറിയാതെ വെറും പുസ്തകപ്പുഴുക്കളാകാന്‍ മാത്രം വിധിയ്ക്കപ്പെട്ടവര്‍... എന്തായാലും ഇങ്ങനെ ഒരു കമന്റിനു വളരെ നന്ദി.

 80. ചെലക്കാണ്ട് പോടാ said...

  ഇനിയും വിരിയട്ടെ ഇതുപോലുള്ള നൊമ്പരപ്പൂക്കള്‍(പോസ്റ്റുകള്‍)

 81. Unknown said...

  കലാലയ ജീവിതം എന്നും മറക്കാൻ കഴിയാത്ത അനുഭവം തന്നെ ശ്രി.
  പിറവം ബി.പി.സി.യിലെ അനുഭവങ്ങൾ
  വായിച്ചപ്പോൾ
  മനസ്സിൽ ആ പോയകാലം എനിക്കും ഒരു ഓർമ്മയായി
  നന്ദി ശ്രി.

 82. വയനാടന്‍ said...

  നല്ല കുറിപ്പു ആശം സകൾ

 83. ഷിജു said...

  കലാലയ അനുഭവങ്ങള്‍ പങ്കുവെക്കുവാന്‍ ശ്രീയെപ്പോലെ സമര്‍ത്ഥരായി വേറെ അരുമില്ലെന്നാണ് എനിക്ക് തോന്നുന്നത്, ഒരിക്കല്‍ക്കൂടി കലാലയ ജീവിതം മനോഹരമായി അവതരിപ്പിച്ച ശ്രീക്കുട്ടന് അഭിനന്ദനങ്ങള്‍ ...

 84. കാലചക്രം said...

  ശ്രീ..
  വളരെ നന്നായിട്ടുണ്ട്‌..
  ഇതെല്ലാം വായിക്കുമ്പോള്‍
  വീണ്ടും മനസ്സില്‍ കോളേജ്‌ ജീവിതം
  ഓടിക്കിതച്ചെത്തുന്നു..
  പഠിത്തത്തില്‍ അത്ര പുറകിലല്ലായിരുന്നു..കളിയിലും..
  അന്ന്‌ അടിച്ചുപൊളിച്ച്‌ ആസ്വദിച്ചപ്പോ
  പലരും പറഞ്ഞു, എന്തൊരു കളിയാന്ന്‌..
  എന്നാല്‍ ഇന്ന്‌ മനസ്സില്‍ വിചാരിച്ചിടത്ത്‌
  എത്തിക്കഴിഞ്ഞപ്പോ..
  തിരിഞ്ഞുനിന്ന്‌ എനിക്ക്‌ ധൈര്യമായി പറയാം..
  ഓര്‍ക്കാന്‍ മനസ്സില്‍ അതുമാത്രമേ ഉള്ളു..
  കോളേജ്‌ ജീവിതത്തിന്റെയും
  അവിടെ പൂത്ത സൗഹൃദങ്ങളുടെയും
  മരിക്കാത്ത ഓര്‍മകള്‍..

 85. indrasena indu said...

  oru neela spititil varumaayirunna pramadaye orkkinno

 86. indrasena indu said...

  എന്റെ മകള്‍ ആണ് ..ഇപ്പോള്‍ എം ബി എ കഴിഞ്ഞു ജോലിയായി..കല്യാണം കഴിഞ്ഞു അങ്ങിനെ ജീവിക്കുന്നു

 87. Akbar said...

  "ഒച്ച വച്ചു നടന്ന നാളിന്‍ താളമുണരുന്നൂ, മച്ചിന്‍
  മേലെ നിന്നും മറവി തന്‍ മാറാല നീങ്ങുന്നൂ.."

  മറവിയുടെ മാറാല നീകി ഓര്‍മയുടെ തീരത്ത് നിന്നെത്തിയ മൂളിപാട്ടിനു നഷ്ട വസന്തത്തിന്‍റെ മാസ്മരിക ഗന്ധം. അല്‍പ നേരം ലയിച്ചിരുന്നു പോയി.

  നല്ല വരികള്ക് നന്ദി. ശ്രീ.

 88. pandavas... said...

  ദൂരെയെങ്ങോ തപ്പുകൊട്ടിന്‍ മേളമുയരുന്നൂ, വീണ്ടും
  കോടമഞ്ഞില്‍ രാവിലെങ്ങും കുളിരു മൂടുന്നൂ
  ചേര്‍ന്നു പാടിയ നാടന്‍ പാട്ടിന്‍ ഈണമുയരുന്നൂ, എന്നോ
  പെയ്തു തോര്‍ന്നൊരു കാലമെന്നില്‍ നോവുണര്‍ത്തുന്നൂ...

  ശ്രീ... ഈ വരികള്‍ ശരിക്കും വേദനിപ്പിക്കുന്നു.

  ഞാനും ഒരു ചാലക്കുടിക്കാരനാ....
  എനിക്കറിയാം ശ്രീയെ..എവിടെയാണെന്ന് ഓര്‍മ്മ കിട്ടുന്നില്ല.

 89. Mr. X said...

  What do I say here, that the other 88 people didn't?

  ഒടുവില്‍ ചേര്‍ത്തിരിക്കുന്ന പാട്ട് നന്നായിരിക്കുന്നു, പോസ്റ്റിന് ആസ്വാദ്യത കൂട്ടുകയും ചെയ്യുന്നു. ശ്രീ കവിതകള്‍ എഴുതാന്‍ ഉദ്ദേശ്യം ഉണ്ടെങ്കില്‍ - അതും പറ്റിയ ഒരു ഫീല്‍ഡ് തന്നെ, കേട്ടോ.

 90. Unknown said...

  പഴയ കൂട്ടുകാരുമായി എത്രയും പെട്ടെന്ന് ഒത്തു ചേരാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു

 91. ശിശു said...

  “ദൂരെയിങ്ങീ നാട്ടില്‍ ഞാനിന്നേകനാകുന്നൂ
  വീണ്ടുമിനിയൊരു സംഗമത്തെ കാത്തിരിയ്ക്കുന്നൂ
  ഇന്നുമെന്നില്‍ സൌഹൃദത്തിന്‍ കാറ്റു വീശുന്നൂ
  ആ കാറ്റിലെന്നുടെ കണ്ണു നീരിന്നാവിയാകുന്നൂ..“

  ഇതെഴുതിയ ശ്രീ താനൊരു കവികൂടിയാണെന്ന് തെളിയിച്ചിരിക്കുന്നു.
  നല്ല വരികള്‍.
  ശ്രീ, ഗദ്യമെഴുത്ത് നിര്‍ത്തിയാലും പദ്യമെഴുത്ത് നിര്‍ത്തരുതെ..
  ഇതാ ഒരു ഹസ്തദാനം..

 92. Sureshkumar Punjhayil said...

  Sree... Ormakalilekku nanavulla oru yaathra...!

  ( Basheer paranjathu marakkenda ketto)

  Ashamsakal...!!!

 93. ശ്രീ said...

  ചെലക്കാണ്ട് പോടാ...
  സ്വാഗതം. വായനയ്ക്കും കമന്റിനും വളരെ നന്ദി.

  അനൂപ്‌ കോതനല്ലൂര്‍...
  വളരെ സന്തോഷം, മാഷേ.

  വയനാടന്‍ മാഷെ...
  വീണ്ടും ഇവിടെ കണ്ടതില്‍ സന്തോഷം.

  ഷിജുച്ചായാ...
  നന്ദി ട്ടോ. കലാലയ ഓര്‍മ്മകള്‍ എങ്ങനെ മറക്കാനാണ്. :)

  കാലചക്രം...
  വളരെ ശരിയാണ് ചേച്ചീ... ഭാവിയില്‍ പറയാന്‍ അതു മാത്രമേ കാണൂ...കോളേജ്‌ ജീവിതത്തിന്റെ മരിക്കാത്ത ഓര്‍മകള്‍... നന്ദി.

  indu...
  സ്വാഗതം. ബൂലോകത്ത് വച്ച് പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം.

  Akbar...
  ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം മാഷേ.

  Pandavas...
  സ്വാഗതം. ചാലക്കുടിക്കാരന്‍ തന്നെ ആണ് അല്ലേ? അപ്പോ കാണാം. :)

  ആര്യന്‍...
  നന്ദി. കവിത എന്ന് പേരിടാനേ പറ്റില്ല ഞാന്‍ എഴുതുന്നവയെ. പിന്നെ അങ്ങനെ എഴുതാനുള്ള കഴിവുമില്ല. വല്ലപ്പോഴും എന്തെങ്കിലും എഴുതാന്‍ ശ്രമിയ്ക്കാറുണ്ട് എന്ന് മാത്രം. പ്രോത്സാഹനത്തിനു നന്ദി.

  അബ്‌കാരി...
  ആശംസകള്‍ക്ക് വളരെ നന്ദി ട്ടോ.

  ശിശു ...
  കമന്റു കൊണ്ട് സൂചിപ്പിയ്ക്കാന്‍ കഴിയാത്തത്ര സന്തോഷമുണ്ട് മാഷേ. ഈ ശ്രദ്ധാപൂര്‍വ്വമുള്ള വായനയ്ക്കും പ്രോത്സാഹനത്തിനും. ആ ഹസ്തദാനത്തിന് സ്പെഷ്യല്‍ നന്ദി.

  Sureshkumar Punjhayil ...
  വളരെ നന്ദി, മാഷേ. അതിനിനിയും സമയമുണ്ടല്ലോ. :)

 94. keerthi said...

  ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...:)

 95. ചെറിയപാലം said...

  Shree,
  Nice effort...

 96. Sathees Makkoth | Asha Revamma said...

  ചെറിയ ചെറിയ സംഭവങ്ങൾ.ഓർമ്മകൾ.നന്നായി കുറിച്ചിട്ടിരിക്കുന്നു.

 97. Dr.jishnu chandran said...

  :)

 98. Unknown said...

  vegam nadakktte sangam..
  athu nalla rasammrikkum
  njagalum sanghadichirunnu .....
  schoolilaanennu maathram..
  nalla rasamaayirunnu

 99. ശ്രീ പതാരം said...

  kidilan aayittuntu kavitha

 100. Unknown said...

  100 ബുഹ ഹ ഹ ഹ ഹ

 101. Green Umbrella said...

  101 -----എന്റെ വക ഒരണ്ണം സ്റ്ലെഇല്‍ ആയികൊട്ടെ !

 102. സബിതാബാല said...

  ശ്രീ..ക്രൈസ്റ്റ് കോളേജിന്റെ അന്നത്തെ രൂപം മാറി.....ഇപ്പോള്‍ ഒരുപാട് രസമാണ്....

 103. Muralee Mukundan , ബിലാത്തിപട്ടണം said...

  very very good...
  ദൂരെയിങ്ങീ നാട്ടില്‍ ഞാനിന്നേകനാകുന്നൂ
  വീണ്ടുമിനിയൊരു സംഗമത്തെ കാത്തിരിയ്ക്കുന്നൂ
  ഇന്നുമെന്നില്‍ സൌഹൃദത്തിന്‍ കാറ്റു വീശുന്നൂ
  ആ കാറ്റിലെന്നുടെ കണ്ണു നീരിന്നാവിയാകുന്നൂ...

 104. Unknown said...

  ഓര്‍മ്മകളുടെ സുഗന്ധമുള്ള പോസ്റ്റ് :)

 105. Dr.jishnu chandran said...

  കൊള്ളാം ആശംസകള്‍

 106. aniyan said...

  കോളേജ് ജീവിതം എനിക്ക് അനുഭവിക്കൻ പറ്റിയിട്ടില്ല...എങ്കിലും ആ നല്ല നാളുകൾ ഞാൻ മനസ്സിൽ കാണാറുണ്ട് എന്നും..ശ്രീക്കു നന്ദി...

 107. said...

  നന്നായിരിക്കുന്നു... കാറ്റാടി തണലും തണലത്തര മതിലും ..... ഓര്‍മ്മകള്‍ ഒരുപാട് ദൂരം കൊണ്ടുപോയി..

 108. തൃശൂര്‍കാരന്‍ ..... said...

  മുഴുവന്‍ വായിച്ചു, നന്നായിട്ടുണ്ട്....കലാലയസ്മരണകള്‍ മനസ്സില്‍ വീണ്ടും തുടികൊട്ടുമ്പോള്‍ , ശ്രീയെട്ടന്റെ വാക്കുകള്‍ കടമെടുത്തു ഞാന്‍ പറയട്ടെ...
  "എങ്കിലും എന്നെങ്കിലും ഒരിയ്ക്കല്‍ വീണ്ടും ഞങ്ങള്‍ ഒന്നിച്ചു കൂടും...എന്റെ പ്രിയപ്പെട്ട കോളേജില്‍..".
  ഹൃദയപൂര്‍വ്വം...

 109. Unknown said...

  നന്നായിട്ടുണ്ട്... ഹൃദയപൂര്‍വ്വം...

 110. ശ്രീ said...

  keerthi... നന്ദി, കീര്‍ത്തീ.

  ചെറിയപാലം ...
  വായനയ്ക്കും കമന്റിനും നന്ദി, മാഷേ.

  സതീശേട്ടാ...
  വീണ്ടും വന്നതിനു നന്ദി ട്ടോ.

  Dr.jishnu chandran...
  വളരെ നന്ദി.

  പിരിക്കുട്ടി...
  സ്കൂളില്‍ ആണെങ്കിലും പഴയ സുഹൃത്തുക്കളെ കണ്ടെത്താന്‍ കഴിയുന്നത് ഭാഗ്യം തന്നെ. കമന്റിനു നന്ദി.

  ശ്രീ............
  സ്വാഗതം, വായനയ്ക്കും കമന്റിനും നന്ദി.

  വേദ വ്യാസന്‍...
  നൂറാം കമന്റിനു വളരെ നന്ദി.

  പോട്ടപ്പന്‍‌...
  വളരെ നന്ദി.

  സബിതാബാല...
  ശരിയായിരിയ്ക്കാം. ഞാന്‍ പിന്നീട് അവിടെ പോയിട്ടേയില്ല. കമന്റിനു നന്ദി.

  bilatthipattanam...
  വളരെ നന്ദി, മാഷേ.

  അനിയൻ എന്ന നിങ്ങളുടെ കൂട്ടുകാരൻ....
  കോളേജ് ജീവിതം അനുഭവിക്കൻ പറ്റിയിട്ടില്ല എങ്കില്‍ അത് കഷ്ടം തന്നെ.
  വായനയ്ക്കും കമന്റിനും നന്ദി ട്ടോ.

  ചക്കിമോളുടെ അമ്മ ...
  സ്വാഗതം. ഇവിടെ വന്നതിനും വായിച്ച് കമന്റിട്ടതിനും നന്ദി.

  Sujith Panikar...
  സ്വാഗതം. തീര്‍ച്ചയായും കാണണം. നന്ദി.

  മുരളിക...
  വളരെ നന്ദി, മുരളീ.

 111. ജിതിന്‍ said...

  ഈ ബ്ലോഗ് ഒന്ന് ഫേമസ്സ് ആക്കി തരാമോ..?

  www.neermathappookkal.blogspot.com

 112. ജിതിന്‍ said...

  സ്പെഷല്‍ സൌഹൃതത്തിനു സ്പെഷല്‍ നന്ദി..

 113. തൃശൂര്‍കാരന്‍ ..... said...

  ശ്രീയേട്ടാ..ഞാന്‍ എന്റെ പ്രൊഫൈല്‍ നാമം "sujith panikar" എന്നുള്ളത് മാറ്റി, തൃശൂര്‍കാരന്‍ എന്നാണ് പുതിയ പേര്. ..തുടര്‍ന്നും ഏട്ടന്റെ ആശിര്‍വാദവും, ഉപദേശങ്ങളും പ്രതീക്ഷിക്കുന്നു....
  എന്ന് സ്വന്തം...

 114. Sreejith said...

  എന്താ ശ്രീ പറയുക .. ഒരു പാട് നഷ്ട ബോധം തോന്നുന്നു ഈ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുമ്പോള്‍ . .. എവിടെയോ ഓര്‍മ്മകള്‍ ഉടക്കി നില്‍ക്കുന്ന പോലെ .. എത്ര നല്ല കവിത .. നന്മകള്‍ എന്നും ഉണ്ടായിരിക്കട്ടെ ഒരു പാട് ആശംസകളോടെ ..

 115. Sunil || Upasana said...

  padaym nannaayi vazhangngunnunde
  :-)
  Upasana

 116. വിജയലക്ഷ്മി said...

  കലാലയ ജീവിതത്തിലേക്കുള്ള തിരിഞ്ഞുനോട്ടം ....നല്ല പോസ്റ്റ്‌ മോനെ.

 117. Anonymous said...

  "ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം..എന്നാത്മാവിന്‍ നഷ്ട സുഗന്ധം."....അറിയാതെ ഞാനുമെന്റെ കലാലയ സ്മ്രുതികളിലേക്ക് പോയി..നന്ദി..ശ്രീ....

 118. ManzoorAluvila said...

  ശ്രീയുടെ ഈ പോസ്റ്റ്‌ ഇപ്പോഴണു വായിയ്ക്കൻ കഴിഞ്ഞത്‌ ഫാനും, മരങ്ങളും ആകെ ഒരു കലാലയ ജീവിതത്തിലെ ഓർമ്മകൾ സ്നേഹത്തിന്റെ ശ്രീ ഭഷയിൽ പറഞ്ഞിരിക്കുന്നു...എന്റെ കാലാലയ ജീവിതത്തിലെ ഓർമ്മകളെ ഉണർത്താൻ ഈ പോസ്റ്റ്‌ സഹായിച്ചു. നന്ദി...ആശംസകൾ

 119. Renijth VR said...

  Dear Sobhin,
  Nice work.!!
  expecting more...
  Is it your own poem?

 120. ശ്രീ said...

  ജിതിന്‍ രാജ് ടി കെ ...
  സന്ദര്‍ശനത്തിനു നന്ദി.

  തൃശൂര്‍കാരന്‍...
  ആശംസകള്‍ :)

  ശ്രീ..jith...
  പോസ്റ്റ് ഇഷ്ടമായി എന്നറിയുന്നതില്‍ സന്തോഷം

  Sunil || Upasana...
  താങ്ക്സ് ഡാ.

  വിജയലക്ഷ്മി ചേച്ചീ...
  വളരെ നന്ദി.

  Bijli ചേച്ചീ...

  അത് തന്നെ..."ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം..എന്നാത്മാവിന്‍ നഷ്ട സുഗന്ധം..." നന്ദി, ചേച്ചീ...

  ManzoorAluvila...
  ഇക്കയുടെ കാലാലയ ജീവിതത്തിലെ ഓർമ്മകളെ ഉണർത്താൻ ഈ പോസ്റ്റ്‌ സഹായിച്ചു എന്നറിയുന്നതില്‍ സന്തോഷം. കമന്റിന് നന്ദി...

  Renijth VR...
  സ്വാഗതം രഞ്ജിത്തേട്ടാ. ഇത് ഞാനെഴുതിയത് തന്നെ. നമ്മുടെ ബിപിസി യെ കുറിച്ച് ഇത്രയെങ്കിലും എഴുതേണ്ടേ? നന്ദി.

 121. തൃശൂര്‍കാരന്‍ ..... said...

  ശ്രീയേട്ടാ..നന്നായിട്ടുണ്ട്‌ ട്ടോ..കവിതയും ഇഷ്ടപ്പെട്ടു

 122. Echmukutty said...

  ഞാൻ ഒരു ഓട്ടൊ പിടിച്ചു വന്ന് കമന്റെഴുതാനിരിയ്ക്കുകയാ. അത്രേം നീളത്തിലാ കമന്റുകൾ.
  കുറെ ദിവസം കഴിഞ്ഞ് ശ്രീയെഴുതിയ പോസ്റ്റ് വായിച്ചപ്പോൾ സന്തോഷം.

  നല്ല ഓർമ്മകൾക്ക്, നല്ലെഴുത്തിന് അഭിനന്ദനങ്ങൾ ശ്രീ.

 123. Unknown said...

  ഒരു വട്ടം കൂടി ആ കളി മുറ്റഎത്തുവാന്‍ മോഹം .......ഒരികല്‍ കൂടി ആ പഴയ പോസ്റ്റ്‌ വീണ്ടും വായിച്ചു ...ബിപിസിയെ വീണ്ടും ....(ബിപിസിയെ കുറിച്ച് പറഞ്ഞാല്‍ തീരില്ല എന്ന് തോനുന്നു ശ്രീക്ക്ക് ..lolz )

 124. ഭായി said...

  ഇത് പഴയ പോസ്റ്റാ‍ണ് അല്ലേ ശ്രീ.!
  അന്യദേശത്ത് പോയി, അവിടെ നമ്മൾ ചാർത്തിയ നമ്മുടെ ഒരു പഴയ കയ്യൊപ്പ് കാണുക എന്നത് മനസ്സിന് കിട്ടുന്ന ഏറ്റവും വലിയ ഒരു കുളിർമ്മയാണ്.!

 125. ഋതുസഞ്ജന said...

  ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്നു......................... പോസ്റ്റ് നന്നായി. ഓർമ്മകളിലേക്ക് വീണ്ടും:)

 126. അനില്‍@ബ്ലോഗ് // anil said...

  ഡേറ്റ് മാറ്റി പോസ്റ്റിയതാണല്ലെ?
  :)

 127. anushka said...

  ഇത് മുമ്പ് വായിച്ചതാണല്ലോ?

 128. ANIL BABU said...

  ഓർമ്മകൾ good

 129. പൊന്നൂസ് / Ponnus said...

  :)

 130. അഭി said...

  കലാലയ സ്മരണകള്‍ മനോഹരമായിരിക്കുന്നു ശ്രീ

  ആശംസകള്‍

 131. manu/smrithi said...

  ithu pazhayathalle ?

  onam aayittu puthiya post pratheeshikkamo sri ?

 132. രമേശ്‌ അരൂര്‍ said...

  ഏറ്റവും സുഖമുള്ള ഓര്‍മ്മകള്‍ എന്നും ആ കലാലയ ജീവിതം സമ്മാനിച്ചത്‌ തന്നെ ....കാറ്റാടി തണലും ,,..:)

 133. മുകിൽ said...

  വന്നു കണ്ടു മിണ്ടാതെ പോയതാണ്. പണ്ടു വായിച്ചതോര്‍മ്മയുള്ളതുകൊണ്ട്. കുറച്ചു നാളത്തേക്കു ശ്രീയോടു പോസ്റ്റു കണ്ടില്ല എന്നു പറഞ്ഞു ശല്യപ്പെടുത്തണ്ട എന്നു കരുതി മിണ്ടാതിരിക്കുകയാണു,ട്ടോ. വരും അധികം വൈകാതെ ശല്യപ്പെടുത്താന്‍.

 134. ബൈജു സുല്‍ത്താന്‍ said...

  നന്നായിരിക്കുന്നു..ആശംസകള്‍

 135. ജയരാജ്‌മുരുക്കുംപുഴ said...

  ennum madhurikkunna ormmakal.............

 136. Muralee Mukundan , ബിലാത്തിപട്ടണം said...

  ‘ദൂരെയിങ്ങീ നാട്ടില്‍ ഞാനിന്നേകനാകുന്നൂ
  വീണ്ടുമിനിയൊരു സംഗമത്തെ കാത്തിരിയ്ക്കുന്നൂ
  ഇന്നുമെന്നില്‍ സൌഹൃദത്തിന്‍ കാറ്റു വീശുന്നൂ
  ആ കാറ്റിലെന്നുടെ കണ്ണു നീരിന്നാവിയാകുന്നൂ...‘  വർഷക്കാലം തിമർത്തുപെയ്യുമ്പോഴും ശ്രീ ബൂലോകത്തിൽ സുഖമുള്ള ഈ ഓർമ്മകളുടെ തോണിയിറക്കി കവിതയുടെ പങ്കായം കൊണ്ട് തുഴഞ്ഞുപോകുന്നത് കാണാൻ എത്ര മനോഹാരിതയാണ്....!

  പിന്നെ ഓഅണത്തിന് ഞാൻ നാറ്റിലെത്താൻ പരിപാടിയുണ്ട്.പറ്റുമെങ്കിൽ നേരിട്ട് കാണാം കേട്ടൊ 09946602201

 137. Sathees Makkoth | Asha Revamma said...

  ശ്രീയുടെ കലാലയ ഓർമകൾക്ക് ഇന്നും ഒരു കുറവുമില്ല.നല്ലത്

 138. ചെറുത്* said...

  ആഹാ, നിങ്ങള് വര്‍ഷക്കാലം ആഘോഷിച്ച് തിരിച്ചെത്ത്യാ.
  ഇവ്ടെ നടക്കണതൊന്നും അറിഞ്ഞില്ല.ഇച്ചിരി വൈകിയോ.......ന്നൊരു തമിശയം.
  മോരിലെ പുളീം പോയി തുടങ്ങിയോണ്ട്, കലാലയ സ്മരണകള്‍ നന്നായീന്ന് മാത്രം...!

 139. പ്രേം I prem said...

  ഓണ മത്സരം കാണൂ ...മാഷെ ... ബ്ലോഗിലൂടെ

 140. Anonymous said...

  malayalikalkku aayi oru manglish website.

  http://www.themanglish.com/

  Ningalkku vendathu ellam ivide undu. Sandarshikkuuu innu thanne!!

 141. ജോയ്‌ പാലക്കല്‍ - Joy Palakkal said...

  ഹൃദയം നിറഞ്ഞ ഓണാശംസകള്‍

 142. പ്രേം I prem said...

  തിരുവോണത്തിന് അരങ്ങേറിയ മത്സരഫലം വന്നൂ .... കേട്ടോ ....

  http://premanandan-me.blogspot.com/2011/09/blog-post_17.html

 143. Prabhan Krishnan said...

  ..പെയ്തു തോര്‍ന്നൊരു കാലമെന്നില്‍ നോവുണര്‍ത്തുന്നൂ...!!

  അതെ സുഖമുള്ളൊരു നോവ്..!
  ശരിക്കും കൊതിയാവുന്നു ആ നാളുകളിലേക്ക് ഒന്നു തിരികെയെത്താന്‍..!അസാധ്യമെന്നറിഞ്ഞും എന്തേ മനം അതിനായി തുടിക്കുന്നു..?

  കവിത ഒത്തിരി ഇഷ്ട്ടായി മാഷേ..
  ഒത്തിരിയാശംസകളോടെ...പുലരി

 144. സങ്കൽ‌പ്പങ്ങൾ said...

  കലാലയത്തെപ്പറ്റിയുള്ള ഓര്‍മ്മകള്‍ തന്നെ സന്തോഷിപ്പിക്കുന്നു.
  കവിതക്ക് ആശംസകള്ളും...

 145. Suvis said...

  ശ്രീ, ഒരു പാട്‌ വൈകി ഇന്നാണു ഈ പോസ്റ്റ്‌ കണ്ടത്‌. ജീവിതത്തിലെ ഏറ്റവും സുന്ദരമായ കാലഘട്ടമാണു കോളേജ്‌ ദിനങ്ങള്‍, പക്ഷേ നമ്മള്‍ അത്‌ തിരിച്ചറിയുമ്പോഴേയ്ക്കും അത്‌ കഴിയാറായിരിക്കും..ശ്രീ പറഞ്ഞത്‌ പോലെ എല്ലാവരുമായി ഒന്നു ഒത്തു കൂടാന്‍ കാത്തിരിയ്ക്കുകയാണു ഞാനും. ഒപ്പം ഡിസംബറില്‍ നാട്ടില്‍ പോകുമ്പോള്‍ ഒരു വട്ടം കൂടി ആ ക്യാമ്പസ്സില്‍ പോകാനും...